/sathyam/media/media_files/8DNJbL5Wyl5HSBk3kQsI.jpg)
കുവൈത്ത്: കുവൈത്തിൽ മരണമടഞ്ഞ തൃത്താല സ്വദേശിയായ കുവൈത്ത് കെ എം സി സി അംഗത്തിന്റെ കുടുംബത്തിനുള്ള സാമൂഹിക സുരക്ഷാ സ്കീം തുക വിതരണം ചെയ്തു. തൃത്താല മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന ഉപാദ്ധ്യക്ഷൻ സി എം എ കരീം വിതരണം നിർവ്വഹിച്ചു.
തിരുമുറ്റിക്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡന്റ് എം ബി എ തങ്ങൾ, ജനറൽ സെക്രട്ടറി പി കെ എം ഹനീഫ, ഇരുമ്പക ശ്ശേരി ശാഖാ പ്രസിഡന്റ് ഹൈദ്രോസ് എന്ന കുഞ്ഞുമണി കുടുംബത്തിന് വേണ്ടി സ്കീം തുകയുടെ ചെക്ക് ഏറ്റുവാങ്ങി.
കുവൈത്ത് കെ എം സി സി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഫാറൂഖ് ഹമദാനി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായ മംഗലം മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ടി എ സിദ്ധീഖ്, ട്രഷറർ പി ഇ എ സലാം മാസ്റ്റർ, ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മുസ്തഫ തങ്ങൾ, കുവൈത്ത് കെ എം സി സി സംസ്ഥാന ഭാരവാഹികളായ എം ആർ നാസർ, ഡോക്ടർ മുഹമ്മദലി, ഷാഹുൽ ബേപ്പൂർ, മുസ്ലിം ലീഗ് നേതാക്കളായ എസ് എം കെ തങ്ങൾ, ടി എ അസീസ്, ടി കെ ചേക്കുട്ടി പ്രസംഗിച്ചു.
കുവൈത്ത് കെ എം സി സി ഭാരവാഹികളായ താഹിർ ഫൈസി, നാസർ കരിപ്പമണ്ണ, സൈദലവി സിപി,അഷറഫ് വല്ലപ്പുഴ, ബഷീർ ചെരിപ്പൂർ, ശിഹാബ് മൂക്കിലപ്പീടിക, മൊയ്‌ദീൻ കുട്ടി കുമരനല്ലൂർ, ഷബീർ, ഷാഫി പള്ളിമൂല, സൈദലവി സിപി, ഉമൈർ ആമയൂർ, റഷീദ് കാരക്കാട് സംബന്ധിച്ചു.
ബഷീർ അൻവരി ഖിറാഅത്ത് നടത്തി. കുവൈത്ത് കെ എം സി സി പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ബഷീർ തെങ്കര സ്വാഗതവും തൃത്താല മണ്ഡലം വൈസ് പ്രസിഡണ്ട് അൻസാർ കെവി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us