New Update
/sathyam/media/media_files/rLQMWyUuoSz5m275gc11.jpg)
കുവൈത്ത് സിറ്റി : മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ കുവൈത്ത് കെ എം സി സി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
Advertisment
തുടർച്ചയായി മൂന്ന് തവണ തിരൂരങ്ങാടി മണ്ഡലത്തിൽ നിന്നും ഒരു തവണ താനൂർ നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച കൂട്ടി അഹമ്മദ് കൂട്ടി സംഘടനാ രംഗത്തും ഭരണ രംഗത്തും മികവ് പ്രകടിപ്പിച്ച പ്രതിഭാധനനായിരുന്നു.
തദ്ദേശ സ്വയം ഭരണ വകുപ്പിൽ മന്ത്രിയായിരിക്കെ ചെയ്ത പരിഷ്ക്കാരങ്ങൾ എന്നും ഓർമ്മിക്കപ്പെടും. കുവൈത്ത് കെ എം സി സി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസർ മഷ്ഹൂർ തങ്ങൾ ആക്ടിംഗ് ജനറൽ സെക്രട്ടറി ഗഫൂർ വയനാട് ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us