/sathyam/media/media_files/yVNIPrHzxgbdKNqA9ABN.jpg)
കുവൈത്ത്: കുവൈത്ത് കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി പ്രവർത്തക കൺവെൻഷനും സമൂഹ വിവാഹ പ്രഖ്യാപനവും സംഘടിപ്പിച്ചു.
ഫഹഹീൽ മെട്രോ മെഡിക്കൽ ഹാളിൽ നിഷാബ് തങ്ങളുടെ ഖിറാഅത്തോടെ ജില്ലാ പ്രസിഡന്റ് അഷറഫ് അഷറഫ് അപ്പകാടൻ അധ്യക്ഷത വഹിച്ച ചടങ്ങ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്‌തു.
ജില്ലാ ജനറൽ സെക്രട്ടറി ബഷീർ തെങ്കര സ്വാഗതവും സംസ്ഥാന ആക്റ്റിംഗ് സെക്റ്ററി ഗഫൂർ വയനാട്, ട്രഷർ ഹാരിസ് വള്ളിയോത്ത്, സെകട്രറി സലാം പട്ടാമ്പി, ജില്ലാ നിരീക്ഷകൻ ഡോ മുഹമ്മദാലി, ഐബ്ലാക് ചെയർമാൻ ആബിദ് മുളയങ്കാവ് എന്നിവർ ആശംസകൾ നേർന്നു.
/sathyam/media/media_files/lLJ98SwjGBTukeR5zQS6.jpg)
ജില്ലാ സെക്രട്ടറി റഫീഖ് മുടപ്പാക്കാട് സമൂഹ വിവാഹത്തെ കുറിച്ചു വിശദീകരിച്ചു സംസാരിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് മാരായ അഷറഫ് തൂത, ശിഹാബ് പൂവക്കോട്, മമ്മുണ്ണി വി പി.സകീർ പുതുനഗരം
സെക്രട്ടറിമാരായ നിസാർ പുളിക്കൽ, സൈദലവി തൊട്ടാശ്ശേരി, റഫീഖ് മുടപ്പാക്കാട്, സുലൈമാൻ ഒറ്റപ്പാലം, ഷാനിഷാദ് , മറ്റു മണ്ഡലം ഭാരവാഹികൾ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നൽകി.
ജില്ലാ ട്രഷറർ അബ്ദുൾ റസാഖ് കുമരനെല്ലൂർ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us