ജീവ കാരുണ്യ പ്രവർത്തന രംഗത്ത്‌ നന്മയുടെ സാന്നിദ്ധ്യമാണ്‌ കെഎംസിസി: ഹമീദലി ശിഹാബ് തങ്ങൾ

പാർട്ടിയോ മതമോ നോക്കാതെ വിവേചന രഹിതമായ പ്രവർത്തനം നടത്തുന്നവരാണ്‌ കെഎംസിസി പ്രവർത്തകർ.

New Update
kmcc Untitledjm

കുവൈത്ത്: കെഎംസിസികൾ ജീവ കാരുണ്യ പ്രവർത്തന രംഗത്ത്‌ നന്മയുടെ സാന്നിദ്ധ്യമാണെന്നും അത്‌ നിലനിന്നു പോകേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പാണക്കാട് ഹമീദലി ശിഹാബ്‌ തങ്ങൾ പറഞ്ഞു.

Advertisment

കുവൈത്ത്‌ കെഎംസിസി സംസ്ഥാന കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയോ മതമോ നോക്കാതെ വിവേചന രഹിതമായ പ്രവർത്തനം നടത്തുന്നവരാണ്‌ കെഎംസിസി പ്രവർത്തകർ. 

കുവൈത്ത്‌ കെഎംസിസി സംസ്ഥാന പ്രസിഡണ്ട്‌ നാസർ അൽ മഷ്‌ഹൂർ തങ്ങൾ അദ്ധ്യത വഹിച്ചു. ഫാറൂഖ്‌ ഹമദാനി, ഇഖ്ബാൽ മാവിലാടം, എം.കെ റസാഖ്‌, എം.ആർ നാസർ, എൻ.കെ ഖാലിദ് ഹാജി, ഗഫൂർ വയനാട്‌, ഫാസിൽ കൊല്ലം, ഷാഹുൽ ബേപ്പൂർ, ഇല്ല്യാസ്‌ വെന്നിയൂർ, സലാം പട്ടാമ്പി എന്നിവർ സംസാരിച്ചു.

സാബിത് ചെമ്പിലോടിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിന് ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറർ ഹാരിസ്‌ വള്ളിയോത്ത്‌ നന്ദിയും പറഞ്ഞു.

Advertisment