ഷാർജ കെഎംസിസി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി ഷാർജ അൽഷാബ് വില്ലേജിൽ ഐസ്റിങ്ങിൽ സ്‌കേറ്റിങ് ട്രെയിനിങ് സംഘടിപ്പിച്ചു

New Update
B

ഷാർജ : ഷാർജ കെഎംസിസി തൃശൂർ ജില്ല കമ്മിറ്റി നടത്തുന്ന തൃശൂർ ഫെസ്റ്റ് 2K25ന്റെ വിളംബരത്തിന്റെ ഭാഗമായി ഷാർജ കെഎംസിസി നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി ഷാർജ അൽ ഷാബ് വില്ലജ് ഐസ് റിങ്ങിൽ സ്‌കേറ്റിങ് ട്രെയിനിങ് സംഘടിപ്പിച്ചു.

Advertisment

ഷാർജ കെഎംസിസി നാട്ടിക മണ്ഡലം പ്രസിഡന്റ് കാദർമോൻ പുതുശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഹബീബ് ഇസ്മായിൽ സ്വാഗതം പറഞ്ഞു.

ഷാർജ കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്റ് അബ്ദുൽ കാദർ ചക്കനാത്ത് ഉദ്ഘാടനം നിർവഹിച്ചു.

ഏറെ പുതുമയാർന്ന ഈ പരിപാടി കുട്ടികളും രക്ഷിതാക്കളും വളരെ ആവേശപൂർവമാണ് ഏറ്റെടുത്തത്. ഏകദേശം നൂറിൽ പരം കുട്ടികൾ പങ്കെടുത്തു.

സ്റ്റേറ്റ് വൈസ്പ്രസിഡന്റ്‌ ത്വയ്യിബ് ചേറ്റുവ, സ്റ്റേറ്റ് സെക്രട്ടറി ഷാനവാസ് കൊടുങ്ങല്ലൂർ, തൃശൂർ ജില്ല ട്രഷറർ മുഹസിൻ മുഹമ്മദ്‌, ജില്ലാ വൈസ് പ്രസിഡന്റ്മാരായ കബീർ, ഡോ. അബ്ദുൽ വഹാബ്, നാസർ കടപ്പുറം, മണ്ഡലം നേതാക്കളായ നിസാം വാടാനപ്പള്ളി, നുഫൈൽ കൊടുങ്ങല്ലൂർ,

വനിതാ വിങ് ജില്ല - മണ്ഡലം നേതാക്കളായ അംഗങ്ങളായ ഷെജീല അബ്ദുൽ വഹാബ്, റുക്‌സാന മുഹ്സിൻ, ഫസീല കാദർ, ഫെമി അബ്ദുൽ സലാം, റുക്‌സാന നൗഷാദ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

മണ്ഡലം സീനിയർ വൈസ് പ്രസിഡന്റ്മാരായ ഷരീഫ്‌ നാട്ടിക, മൊയ്‌നുദ്ധീൻ വലപ്പാട്,ട്രഷറർ നൗഷാദ് നാട്ടിക, ശിഹാബ് കടവിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി പി കെ നൗഫർ നന്ദി പറഞ്ഞു.

Advertisment