/sathyam/media/media_files/2025/01/18/Y8ZMHJ6q7MhWLhC5oiY4.jpg)
കുവൈത്ത്: കുവൈത്ത് കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി കബദ് റിസോർട്ടിൽ പ്രവർത്തകരെയും കുടുംബങ്ങളെയും ഉൾപ്പെടുത്തി ഒരുക്കിയ സൗഹൃദ സംഗമം കുവൈത്ത് കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പ്രസിഡണ്ട് അജ്മൽ വേങ്ങര അധ്യക്ഷനായിരുന്നു.
കുവൈത്ത് കെ എം സി സി സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസർ മഷ്ഹൂർ തങ്ങൾ, ട്രഷറർ ഹാരിസ് വള്ളിയോത്ത്, റഊഫ് മഷ്ഹൂർ തങ്ങൾ, ഇഖ്ബാൽ മാവിലാടം, ഡോ. മുഹമ്മദലി, ഇല്യാസ് വെന്നിയൂർ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അസീസ് തിക്കോടി, നൗഷാദ് വെട്ടിച്ചിറ, ഫഹദ് പൂങ്ങാടൻ, ബക്കർ പൊന്നാനി, മുജീബ് ചേകനൂർ, സലിം നിലമ്പൂർ, ഷാഫി ആലിക്കൽ എന്നിവരും വിവിധ നേതാക്കളും പരിപാടിയിൽ സംസാരിച്ചു.
പെരിന്തൽമണ്ണ മണ്ഡലം പ്രസിഡണ്ട് അബ്ദുൽ ബാരി ഖിറാഅത്ത് നടത്തി. പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ഡോ. ഹാഷിം രിഫാഇ മോട്ടിവേഷൻ ക്ലാസും മലപ്പുറം മണ്ഡലം പ്രസിഡണ്ട് അബ്ദുൽ സത്താർ (മെഡിക്കൽ വിംഗ്) ആരോഗ്യ ബോധവത്കരണ ക്ലാസും കൈകാര്യം ചെയ്തു. മങ്കട മണ്ഡലം പ്രസിഡണ്ട് റാഫി ആലിക്കൽ ക്വിസ് പ്രോഗ്രാമിന് നേതൃത്വം നൽകി.
‘തംകീൻ’ സമ്മേളനത്തിൽ ജില്ലയിൽ നിന്നുള്ള വൈറ്റ് ഗാർഡ് അംഗങ്ങളെ ആദരിച്ചു. കൂടാതെ മികച്ച പ്രവർത്തനം നടത്തിയ കോട്ടക്കൽ, വേങ്ങര, മങ്കട മണ്ഡലം കമ്മിറ്റികളെ പ്രത്യേകമായി പ്രശംസിച്ചു.
മലപ്പുറം ജില്ലാ കമ്മിറ്റിയുടെ തിരൂർ സി എച്ച് സെന്ററിന് വേണ്ടി പ്രഖ്യാപിച്ച ആംബുലൻസിനായുള്ള ആദ്യ ഫണ്ട് തിരൂർ മണ്ഡലം ട്രഷറർ ശംസുദ്ധീനിൽ നിന്ന് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ആർട്സ് വിംഗ് ജില്ലാ കൺവീനർ റസീം പടിക്കൽ ഇശൽ സന്ധ്യയ്ക്ക് നേതൃത്വം നൽകി.
ക്യാമ്പ് രജിസ്‌ട്രേഷനു കോട്ടക്കൽ മണ്ഡലം ജനറൽ സെക്രട്ടറി സദഖത്തുല്ല പൊന്മള നേതൃത്വം നൽകി. പരിപാടിയുടെ പ്രസീഡിയം വിവിധ മണ്ഡലം ഭാരവാഹികൾ നിയന്ത്രിച്ചു. മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഹംസ ഹാജി കരിങ്കപ്പാറ സ്വാഗതവും ഇസ്മായിൽ കോട്ടക്കൽ നന്ദിയും രേഖപ്പെടുത്തി.