/sathyam/media/media_files/2025/01/25/6BztI3UrW2tTLPADQOlX.jpg)
കുവൈത്ത്: കുവൈത്ത് കെഎംസിസി അംഗമായിരിക്കെ മരണമടഞ്ഞ കൊയിലാണ്ടി മണ്ഡലത്തിൽ നിന്നുള്ള അംഗത്തിന്റെ കുടുംബത്തതിനുള്ള സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള തുക വിതരണം ചെയ്തു.
സി.എച്ച് ഓഡിറ്റോറിയതിൽ നടന്ന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ റസാഖ് വാളൂർ അധ്യക്ഷത വഹിച്ചു
മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
കുവൈത്ത് കെ എം സി സി സംസ്ഥാന സെക്രട്ടറി ഷാഹുൽ ബേപ്പൂർ, കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി.പി ഇബ്രാഹിം കുട്ടി, ജനറൽ സെക്രട്ടറി ഹനീഫ മാസ്റ്റർ, മുസ്ലിം ലീഗ് കൊയിലാണ്ടി മുനിസിപ്പൽ പ്രസിഡന്റ് നജീബ്, പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി, വനിത ലീഗ് മണ്ഡലം പ്രസിഡന്റ് റസീന ഷാഫി, കുവൈത്ത് കെഎംസിസി ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഗഫൂർ പെരുമുഖം, തലശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ് ഫൈസൽ, മുസ്ലിം ലീഗ് മണ്ഡലം നേതാക്കളായ അൻവർ, സലാം ഓടക്കൽ പ്രസംഗിച്ചു.
കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസീസ് തിക്കോടി സ്വാഗതവും സോഷ്യൽ സെക്യൂരിറ്റി സ്കീം ജനറൽ കൺവീനർ ഗഫൂർ അത്തോളി നന്ദിയും പറഞ്ഞു.