കുവൈത്ത്:-തവനൂർ മണ്ഡലം കെ.എം.സി.സി ഫുട്ബോൾ ടീമിന്റെ ജേഴ്സി പ്രകാശനം കെ.എം.സി.സി ഓഫീസിൽ വെച്ച് നടന്നു. കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി ടീമിന്റെ ജേഴ്സി ഔദ്യോഗികമായി പ്രകാശനം ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടറി ഹംസ ഹാജി കരിങ്കപ്പാറ, ജില്ലാ സ്പോർട്സ് വിംഗ് ചെയർമാൻ മുജീബ് ചേകന്നൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കെ.എം.സി.സി നേതാക്കളായ ഫിയാസ് പുകയൂർ,ഇസ്മായിൽ കോട്ടക്കൽ,മണ്ഡലം ഭാരവാഹികളായ മുസ്തഫാ കമാൽ,ബഷീർ മാണൂർ, ഹംസ ആലത്തിയൂർ, അലി കുറ്റിപ്പാല, സുബൈർ മറവഞ്ചേരി, തുടങ്ങിയവർ സന്നിഹിതരായിരുന്നു