കുവൈത്ത് കെഎംസിസി തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി ഷുക്കൂര്‍ മണക്കോട്ട് നിര്യാതനായി

ഷുക്കൂറിന്റെ വിയോഗം ഏറെ വേദനാജനകമാണെന്ന് കുവൈത്ത് കെ.എം.സി.സി. തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂര്‍ അറിയിച്ചു.

New Update
Untitled4canada

കുവൈത്ത്: കുവൈത്ത് തൃശൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയും അബ്ബാസിയ ഏരിയ മുന്‍ സെക്രട്ടറിയുമായിരുന്ന ചാവക്കാട് വേമ്പനാട് സ്വദേശി ഷുക്കൂര്‍ മണക്കോട്ട് നാട്ടില്‍ നിര്യാതനായി. ഇന്ന് രാവിലെയായിരുന്നു അന്ത്യം.

Advertisment

മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് എന്നിവയില്‍ നാട്ടില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഷുക്കൂര്‍, വളരെ ചെറുപ്പത്തില്‍ത്തന്നെ പ്രവാസിയാകുകയും കുവൈത്ത് കെ.എം.സി.സി.യുടെ ജില്ലാ, മണ്ഡലം, ഏരിയ, യൂണിറ്റ് തലങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്തിരുന്നു.


ഷുക്കൂറിന്റെ വിയോഗം ഏറെ വേദനാജനകമാണെന്ന് കുവൈത്ത് കെ.എം.സി.സി. തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂര്‍ അറിയിച്ചു.

പാര്‍ട്ടിക്കും സമുദായത്തിനും സമൂഹത്തിനും വേണ്ടി പ്രവാസ മണ്ണിലും നാട്ടിലും നിരന്തരം ഇടപെടലുകള്‍ നടത്തിയ ഷുക്കൂറിന്റെ മരണം തൃശൂര്‍ ജില്ലാ കെ.എം.സി.സി.ക്ക് തീരാനഷ്ടമാണെന്നും കെ.എം.സി.സി. ജില്ലാ കമ്മിറ്റി അനുശോചനക്കുറിപ്പില്‍ അറിയിച്ചു. പരേതനുവേണ്ടി മയ്യിത്ത് നിസ്‌കരിക്കുവാനും പ്രാര്‍ത്ഥനകള്‍ നടത്തുവാനും കെ.എം.സി.സി. അഭ്യര്‍ത്ഥിച്ചു.

Advertisment