/sathyam/media/media_files/2025/08/26/untitled-2025-08-26-13-30-18.jpg)
കുവൈത്ത്: കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റി 'നഹ്ദ' പ്രവർത്തക സംഗമവും, റമദാൻ ക്വിസ്സ് സീസൺ - 5 വിജകൾക്കുള്ള സമ്മാന വിതരണവും കെഎംസിസി സംസ്ഥാന കമ്മിറ്റി ഹാളിൽ അബ്ദുൽ ഹക്കീം അൽ ഹസനിയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗം മണ്ഡലം പ്രസിഡന്റ് അസീസ് തളങ്കരയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശൂർ തങ്ങൾ ഉൽഘാടനം ചെയ്തു.
ബദർ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അബ്ദുൽ ഖാദർ ആദ്യ സമ്മാന വിതരണം ചെയ്തു. ഇക്ബാൽ മാവിലാടം മുഖ്യ പ്രഭാഷണം നടത്തി
സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ശാഹുൽ ബേപ്പൂർ, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ, ഭാരവാഹികളായഅബ്ദുള്ള കടവത്ത്, ഫാറൂഖ് തെക്കേക്കാട്, കബീർ തളങ്കര, ഖാലിദ് പള്ളിക്കര, സംസ്ഥാന വനിതാ വിംഗ് വൈസ് പ്രസിഡന്റ് സാജിദ ഖാലിദ്, ഗഫൂർ അത്തോളി, ഇസ്മായിൽ വള്ളിയോത്ത്, ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഉസ്മാൻ അബ്ദുള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി നവാസ് പള്ളിക്കാൽ സ്വാഗതവും, ആഷിഫ് മാമു നന്ദിയും പറഞ്ഞു.