/sathyam/media/media_files/M8xgh38raB8nZHUxs2Hq.jpg)
ജിദ്ദ: കെ എം സി സി ജിദ്ദ ഏറനാട് മണ്ഡലം ഇഫ്ത്താറും പൊതുപരിപാടിയും സംഘടിപ്പിച്ചു. ഷറഫിയ അൽ ഫദൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തില്‍ മണ്ഡലം ജനറൽ സെക്രട്ടറി മൊയ്‌ദീൻ കുട്ടി കാവനൂർ സ്വാഗതം പറഞ്ഞ പറഞ്ഞു. പ്രസിഡന്റ് സുൽഫീക്കർ ഒതായി അധ്യക്ഷം വഹിച്ചു.
ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കകെർ അരിമ്പ്ര ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഓർഗ്നൈസിങ് സെക്രട്ടറി സുനീർ എക്കാപറമ്പ് റമ്ദാൻ സന്ദേശം നൽകി.
കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹിയാളായ കെ കെ മുഹമ്മദ് , അബു കട്ടുപ്പാറ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. മണ്ഡലം കമ്മിറ്റി ഭാരവാഹികളായ, അഷ്‌റഫ് കിഴുപറമ്പ് (ചെയര്മാന്) സലാം കെ വി, അലി കിഴുപറമ്പ്,റഷീദ് എക്കാപറമ്പ് തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.
മണ്ഡലത്തിലെ മറ്റു ഭാരവാഹികളായ ബക്കർ കെ ടി കുഴിമണ്ണ, മുഹമ്മദ് അലി അരീകോട്, അബ്ദു റഹിമാൻ തങ്ങൾ, സലിം കീഴുപറമ്പ്, സമദ് ഉറങ്ങാട്ടിരി അനസ്, മുഹമ്മദ് കപൂർ, ഫിറോസ് എടവണ്ണ, അബൂബക്കർ പള്ളിമുക്ക്, ബന്ന കാവനൂർ, തുടങ്ങിയവർ ഇഫ്താറിന് നേത്രത്വം നൽകി, ട്രസ്സ്‌റർ മൻസൂർ അരീക്കോട് നന്ദി പറഞ്ഞു, സുബൈർ കാവനൂർ ഖിറാത്ത് നടത്തി.