ജിദ്ദയിൽ കോട്ടക്കൽ മണ്ഡലം കെ എം സി സി കൺവെൻഷൻ സംഘടിപ്പിച്ചു

New Update
saUntitled45

ജിദ്ദ:  കെ എം സി സി സംഘടിപ്പിച്ച ജിദ്ദ-  കോട്ടക്കൽ മണ്ഡലം  കൺവെൻഷനും സ്നേഹാദരവും വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.   പരിപാടി സൗദി കെ എം സി സി ട്രഷറർ അഹ്‌മദ്‌ പാളയാട്ട് ഉദ്ഘാടനം ചെയ്തു.

Advertisment

കഴിഞ്ഞ കാലങ്ങളിൽ നിരവധി മാതൃകപരമായ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമായ കമ്മിറ്റിയാണ് കോട്ടക്കൽ മണ്ഡലം കെഎംസിസി എന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയിൽ കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡന്റ്‌  ടി ടി ഷാജഹാൻ പൊന്മള അധ്യക്ഷത വഹിച്ചു.

 തുടർന്ന് 'പ്രവാസിയും കെ എം സി സിയും' എന്ന വിഷയത്തെ ആസ്പതമായി സൗദി കെഎംസിസി നാഷണൽ കമ്മറ്റി മുഖ്യരക്ഷധികാരിയും തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനുമായ കെ . പി മുഹമ്മദ്‌ കുട്ടിയും,  'ന്യുന പക്ഷ രാഷ്ട്രീയം സമകാലിക ഇന്ത്യയിൽ' എന്ന വിഷയത്തിൽ മുസ്‌ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി നൗഷാദ് മണ്ണിശേരിയും സംസാരിച്ചു.

സൗദി കെ എം സി സി നാഷണൽ കമ്മറ്റി സീനിയർ വൈസ് പ്രസിഡണ്ട്‌ നിസാം മമ്പാട്, സെക്രട്ടറി നാസർ വെളിയംകോട്, ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ,  മലപ്പുറം ജില്ല കെഎംസിസി മുൻ ജനറൽ സെക്രട്ടറി മജീദ് കോട്ടീരി,  മുൻ മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ് സീതി കോളകാടൻ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് അറിയിച്ചു സംസാരിച്ചു. 

sauUntitled45

പരിപാടിയിൽ വെച്ച് ജിദ്ദ - മലപ്പുറം ജില്ല കെഎംസിസി യുടെ പുതിയ ഭാരവാഹികളായി തെരെഞ്ഞെടുത്ത 24 അംഗങ്ങൾക്കും കോട്ടക്കൽ മണ്ഡലം  കെഎംസിസി സ്നേഹദരം നൽകി. മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് സി. എം ഇസ്മഈൽ, ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് എന്നിവർ മണ്ഡലം കെഎംസിസി കമ്മറ്റി നൽകിയ സ്നേഹാദരത്തിനു നന്ദി അറിയിച്ചു സംസാരിച്ചു.

കോട്ടക്കൽ മണ്ഡലം നടത്തി വരുന്ന തമർ ചലഞ്ചിൽ ഏറ്റവും കൂടുതൽ ഓർഡർ എടുത്ത് ഒന്നാമതായ പൊന്മള പഞ്ചായത്തിനെയും ആദ്യ നൂറ്  എണ്ണം തികച്ച ഇരിമ്പിളിയം പഞ്ചായത്തിനെയും മണ്ഡലം കെ എം സി സി ട്രോഫി നൽകി.  

ഈത്തപ്പഴ ചലഞ്ചിൽ എറ്റവും കൂടുതൽ ഓർഡർ എടുത്ത വ്യക്തിക്കുള്ള സമ്മാനം കോട്ടക്കൽ മുൻസിപ്പാലിറ്റി യിലെ അഹമ്മദ് കുട്ടിയും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം പൊന്മള പഞ്ചായത്തിലെ അൻവറുദ്ധീൻ, ഇരിമ്പിളിയം പഞ്ചായത്തിലെ നാസർ എം.ടി എന്നിവർ നേടി. 

ഹിബ ഫാത്തിമ ഖിറാഅത് നടത്തി. മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി ഹംദാൻ ബാബു കോട്ടക്കൽ സ്വാഗതവും സ്വാഗത സംഘം ചെയർമാൻ  കുഞ്ഞാലി കുമ്മാളിൽ നന്ദിയും പറഞ്ഞു.

Advertisment