ഖത്തറിലെ സാമൂഹ്യ പ്രവർത്തകനും കെ എം സി സി ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ സീനിയർ ഉപാദ്ധ്യക്ഷനുമായ കെ മുഹമ്മദ് ഈസ നിര്യാതനായി; അനുശോചിച്ച് ഓ ഐ സി സി ഇൻകാസ് ഖത്തർ

New Update
muhamad isa death

ഖത്തർ : ഖത്തറിലെ ജീവകാരുണ്യ സാമൂഹ്യ കലാ സാംസ്കാരീക രംഗത്ത് നിറ സാന്നിദ്ധ്യമായുരുന്ന കെ എം സി സി ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ സീനിയർ ഉപാദ്ധ്യക്ഷൻ കെ മുഹമ്മദ് ഈസ നിര്യാതനായി.   

Advertisment

കെ മുഹമ്മദ് ഈസയുടെ അകാല നിര്യാണത്തിൽ ഓ ഐ സി സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. 

അര നൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിൽ ഖത്തറിലെ പൊതു ജീവിത രംഗത്തും ജീവകീരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്ധ്യവും മാർഗ്ഗദർശകനുമായിരുന്നു  മുഹമ്മദ് ഈസ.

കെ മുഹമ്മദ് ഈസയുടെ അകാലത്തിലുള്ള വേർപാട് നികത്താനാവാത്ത വിടവാണെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല അനുശോചനകുറിപ്പിൽ അറിയിച്ചു. 

Advertisment