/sathyam/media/media_files/2025/08/11/kmcc-sangadana-par-2025-08-11-17-27-54.jpg)
ജിദ്ദ: ഇന്ത്യാ രാജ്യം ഇത് വരെ കണ്ടില്ലാത്ത വിധം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വജന പക്ഷപാതരമായി ബിജെപിക്ക് വേണ്ടി വോട്ടേഴ്സ് ലിസ്റ്റില്‍ കൃതിമം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ വിജയത്തിലെത്തിക്കുന്നതെന്നും ഇതിനെതിരെ ജനാതിപത്യ ഇന്ത്യയുടെ ശബ്ദമുയരണമെന്നും ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സംഘടനാ പാര്‍ലിമെന്റ് അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം തെളിവ് സഹിതം പുറത്തു വിട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക ക്രമക്കേട് ഞെട്ടിക്കുന്നതാണെന്നും രാജ്യത്തെ ജനാതിപത്യ വ്യവസ്ഥിതി അട്ടിമറിച്ചാണ് മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതെന്ന് വ്യക്തമായിരിക്കയാണെന്നും കെ എം സി സി സംഘടന പാര്‍ലമെന്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെഎംസിസി നേതൃ നിരയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി 'പ്രവാസി സൗഹൃദ പ്രാദേശിക സര്‍ക്കാര്‍' എന്ന ശീര്‍ഷകത്തില്‍ ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന സംഘടനാ പാര്‍ലിമെന്റ് ക്യാമ്പില്‍ ജിദ്ദയിലെ വിവിധ ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് തലങ്ങളിലെ കെഎംസിസി സംഘടനാ ഭാരവാഹികള്‍ പങ്കെടുത്തു.
പ്രമുഖ ചിന്തകനും ഗ്രന്ഥകാരനും മുസ്ലിം രാഷ്ട്രീയ ധൈഷണിക പ്രതിഭയുമായ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സി വടകര സംഘടന പാര്‍ലമെന്റ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര അധ്യക്ഷത വഹിച്ചു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പിന്നാക്കത്തിന്റെ മാറാപ്പ് ഭാണ്ഡം പേറി പള്ളിക്കൂടത്തിന്റെ പടി കടക്കാന്‍ പോലും സാധ്യമല്ലാതെ അപകര്‍ഷതയില്‍ അകപ്പെട്ടു പോയ സമുദായത്തിന്റെ മുമ്പില്‍ വിജ്ഞാനത്തിന്റെ വാതില്‍ തുറന്ന് കൊടുത്തത് മുസ്ലിം ലീഗാണ്. ഇന്ന് കാണുന്ന എല്ലാ വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിയുടെയും കാരണം മുസ്ലിം ലീഗ് നേതാക്കളുടെ പരിശ്രമമാണ്. വര്‍ഗ്ഗീയതയുടെ ചാപ്പ കുത്തി മാറ്റി നിര്‍ത്താന്‍ ശ്രമിച്ച പാര്‍ട്ടിയെ മഹനീയമായ മതേത മാതൃക കൊണ്ട് പാകപെടുത്തി ദേശീയ പാര്‍ട്ടികളുടെ മുന്‍നിരയിലെത്തിച്ച മഹാരഥന്‍മാരായ പൂര്‍വ്വകാല നേതാക്കളുടെ മാതൃക നാം മറക്കരുതെന്ന് ഉല്‍ഘാടന പ്രസംഗത്തില്‍ എം.സി ചൂണ്ടികാണിച്ചു.
രണ്ടു സെഷനുകളിലായി നടന്ന സംഘടനാ പാര്‍ലിമെന്റ് ക്യാമ്പില്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിമാരായ അന്‍വര്‍ മുള്ളമ്പാറ' മുസ്ലിം ലീഗിന്റെ സ്വത്വ രാഷ്ട്രീയ പ്രസക്തി' ഉസ്മാന്‍ താമരത്ത് ഇലക്ട്രല്‍ പൊളിറ്റിക്‌സും സംഘടന രീതിശാസ്ത്രവും - എന്ന വിഷയവും ആസ്പദമാക്കി ക്ളാസുകള്‍ എടുത്തു. സംഘടപ്രവര്‍ത്തകര്‍ നിര്‍വഹിക്കേണ്ട ചുമതലകള്‍ , ഉത്തരവാദിത്വങ്ങള്‍ സുതാര്യതകള്‍ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ആവശ്യകത, മതേതര സമൂഹത്തില്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ മുന്‍കാല നേതാക്കളുടെ ഇടപെടലുകളും , പൊതു സമൂഹത്തിന്റെ സ്വീകാര്യത നേടുന്നതിന് നിദാനമായ പ്രവര്‍ത്തങ്ങള്‍ , ഹൈദരാബാദ് ആക്ഷന്‍ കാലത്ത് സയ്യിദ് പൂക്കോയ തങ്ങളെ ജയിലിലേക്ക് കൊണ്ടുപോയ അതെ ഭരണവ്യവസ്ഥിതി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് ഔദ്യോഗിക ബഹുമതിയോടെ ഖബറടക്കം നല്‍കുന്ന സാഹചര്യം സൃഷ്ടിച്ച മുസ്ലിം ലീഗിന്റെ മതേതര സമൂഹത്തിലെ പ്രയാണത്തെ കുറിച്ച് പ്രവര്‍ത്തകരില്‍ അവബോധമുണര്‍ത്തുന്ന വിവിധ കാര്യങ്ങളില്‍ ഊന്നി ക്ളാസ്സുകള്‍ നടന്നു.
നാഷണല്‍ കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയ, നിസാം മമ്പാട്, നാസര്‍ വെളിയങ്കോട്, നാസര്‍ എടവനക്കാട്, അബ്ദുല്‍ റഹ്‌മാന്‍ വെള്ളിമാടക്കുന്ന്, ഇസ്മായില്‍ മുണ്ടക്കുളം, റസാഖ് മാസ്റ്റര്‍, എ കെ ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം, ഹസ്സന്‍ ബത്തേരി, ലത്തീഫ് കളരാന്തിരി, ഷൗക്കത്ത് ഞാറക്കോടന്‍, സാബില്‍ മമ്പാട്, ഹുസൈന്‍ കരിങ്കറ, ഷക്കീര്‍ മണ്ണാര്‍ക്കാട്, അഷ്‌റഫ് താഴെക്കോട്, സിറാജ് കണ്ണവം, ലത്തീഫ് വെള്ളമുണ്ട, വിവിധ സെഷനുകളില്‍ സംസാരിച്ചു. നാഷണല്‍ കെഎംസിസി ഉപസമിതി അംഗങ്ങളായ നസീര്‍ വാവക്കുഞ്ഞു, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, മജീദ് പുകയൂര്‍ ജില്ല കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ ആശംസകള്‍ നേര്‍ന്നു. സുബൈര്‍ വട്ടോളി പ്രമേയം അവതരിപ്പിച്ചു. വി പി മുസ്തഫ സ്വാഗതവും നാസര്‍ മച്ചിങ്ങല്‍ നന്ദിയും പറഞ്ഞു.