Advertisment

വനം വകുപ്പ് മന്ത്രി ഉടനെ രാജി വെക്കണം; ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി

New Update
kmcc

ജിദ്ദ: വയനാട് ജില്ലയിലെ വന്യമൃഗ അക്രമണങ്ങൾ കാരണം നിരന്തരം ആളുകൾ മരിക്കാനിടയായ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ എത്രയും പെട്ടെന്ന് രാജി വെച്ച് സ്ഥാനമൊഴിയണമെന്ന് ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി. ആവശ്യപ്പെട്ടു.

Advertisment

വയനാട്ടിലേക്കുള്ള ചുരമില്ലാത്ത റോഡ് എന്ന പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽ  സംവിധാനം ഉടനെ യാഥാർത്ഥ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വയനാട്ടിൽ നിന്ന് ഗൾഫിലേക്ക് വരുന്ന യാത്രക്കാർക്ക് പെട്ടെന്ന് ചുരത്തിൽ ഉണ്ടാകുന്ന ബ്ലോക്ക് കാരണം യാത്ര മുടങ്ങുന്ന അവസ്ഥ വരെ ഉണ്ടാകുന്നുണ്ട്.

പ്രസിഡണ്ട് റസാക്ക് അണക്കായി അദ്ധ്യക്ഷത വഹിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ലത്തീഫ് വെള്ളമുണ്ട ഉൽഘാടനം ചെയ്തു.

ചെയർമാൻ ശിഹാബ് പേരാൽ, വൈസ് പ്രസിഡണ്ട്മാരായ മൂസ്സ ചീരാൽ, നൗഷാദ് നെല്ലിയംബം, നാസർ നായിക്കട്ടി, എക്സികുട്ടീവ് മെമ്പർമാരായ ബീരാൻ കുട്ടി കൽപ്പറ്റ, ഉബൈദ് കണിയാമ്പറ്റ, നിസാർ വെങ്ങപ്പള്ളി, സുബൈർ കുഞ്ഞോം, ഷൗക്കത്ത് ചീരാൽ എന്നിവർ പ്രസംഗിച്ചു. ആക്ടിങ്ങ് ജനറൽ സെക്രട്ടറി അഷ്റഫ് കല്ലിടുമ്പൻ വേങ്ങൂർ സ്വാഗതവും, സെക്രട്ടറി ലത്തീഫ് മേപ്പാടി നന്ദിയും പറഞ്ഞു.

Advertisment