കുവൈത്ത് കെ.എം.സി.സി ഉംറ പഠന ക്ലാസ് സംഘടിപ്പിച്ചു; ഉംറ പാപങ്ങൾ പൊറുക്കാനുള്ള അവസരം - സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ

സംസ്ഥാന മതകാര്യസമിതി ചെയർമാൻ ഇഖ്ബാൽ മാവിലാടം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉസ്താദ് അബ്ദുൽ ഹക്കീം അൽ ഹസനി ഉംറ പഠന ക്ലാസ്സിന് നേതൃത്വം നൽകി.

New Update
Untitled

കുവൈത്ത്: കുവൈത്ത് കെ.എം.സി.സി സംസ്ഥാന മതകാര്യസമിതിയുടെ നേതൃത്വത്തിൽ, ഡിസംബർ 24-ന് പുറപ്പെടുന്ന ദശദിന ഉംറ സംഘത്തിനായി പഠന ക്ലാസ് സംഘടിപ്പിച്ചു. കുവൈത്ത് കെ.എം.സി.സി ഹാളിൽ നടന്ന സംഗമം സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.

Advertisment

അല്ലാഹുവിൻ്റെ വിളിക്കുത്തരം നൽകി ക്ഷമയോടും ഭക്തിയോടും കൂടി കർമ്മങ്ങൾ നിർവ്വഹിക്കാനും, പാപങ്ങൾ പൊറുപ്പിക്കാനുമുള്ള പുണ്യ അവസരമാണ് ഉംറ യാത്രയെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഉംറ ജീവിതത്തിൽ പകർത്താനുള്ള പരിശീലനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


Untitled

സംസ്ഥാന മതകാര്യസമിതി ചെയർമാൻ ഇഖ്ബാൽ മാവിലാടം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഉസ്താദ് അബ്ദുൽ ഹക്കീം അൽ ഹസനി ഉംറ പഠന ക്ലാസ്സിന് നേതൃത്വം നൽകി. ഉംറ അമീർ സാദിഖ് ദാരിമി തീർത്ഥാടകർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി.

സംസ്ഥാന സെക്രട്ടറി സലാം ചെട്ടിപ്പടി ആശംസ അർപ്പിച്ചു. കൺവീനർ കുഞ്ഞബ്ദുല്ല തയ്യിൽ ഖിറാഅത്ത് നടത്തി. മതകാര്യ വിംഗ് ജനറൽ കൺവീനർ സാബിത്ത് ചെമ്പിലോട് സ്വാഗതവും, കൺവീനർ യഹിയ വാവാട് നന്ദിയും രേഖപ്പെടുത്തി.

Advertisment