/sathyam/media/media_files/2025/11/16/untitled-2025-11-16-14-16-44.jpg)
കുവൈത്ത്: കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ സമ്മേളന പ്രചാരണാർത്ഥം തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിമുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന മർഹൂം വി.കെ.പി. ഹമീദലി ഹാജിയുടെ നാമഥേയത്തിൽ കെഫാക്കുമായി സഹകരിച്ച്ഏകദിന സെവൻസ് ഫുട്‍ബോൾ ടൂർണമെന്റ് സംഘടിപ്പിക്കും.
2025 നവംബർ 28 ന് ഫഹാഹീൽ സൂഖ്‌സബാ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഏകദിന ഫുട്‍ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ഫർവാനിയ കെഎംസിസി ഓഫീസിൽ വെച്ച് നടന്നു.
കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്‌ഹൂർ തങ്ങൾ, അഹമ്മദ് അൽ മഗ്‌രിബി കൺട്രി ഹെഡ് മൻസൂർ ചുരിക്ക് നൽകി പ്രകാശനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹക്കീം അൽ ഹസനി പെരുമ്പട്ട ആദ്ധ്യക്ഷനായി.
കുവൈത്ത് കെഎംസിസി സംസ്ഥാന ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം, കാസർഗോഡ് ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ, ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, വൈസ് പ്രസിഡന്റ് കബീർ തളങ്കര, സെക്രട്ടറി സി.പി.അഷ്‌റഫ്, തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി ഹസ്സൻ ഹാജി തഖ്‌വ, ട്രഷറർ അമീർ കമ്മാടം, ഭാരവാഹികളായ അബ്ദുൽ റഹ്‌മാൻ തുരുത്തി,ഷംസീർ ചീനമ്മാടം പ്രവർത്തക സമിതി അംഗം സലാം കൈതക്കാട്, ഉസ്മാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മണ്ഡലം വൈസ്: പ്രസിഡന്റും സ്പോർട്സ് വിംഗ് ചെയർമാനുമായ യു.പി.ഫിറോസ് സ്വാഗതവും, സെക്രട്ടറി ഏ.ജി. അബ്ദുൽ സമദ് നന്ദിയും പറഞ്ഞു. ടീമുകൾക്ക് രജിസ്‌ട്രേഷന് വേണ്ടി താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടാവുന്നതാണ്: +965 6562 8801
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us