കേരളൈറ്റ്സ് മെഡിക്കൽ ഫോറം കുവൈറ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പോളിസി പ്രകാരം ഈ സൗജന്യ മെഡിക്കൽ ക്യാമ്പ് സന്ദർശിക്കാൻ ക്ഷണിക്കപ്പെടുന്നതായും  സംഘടകർ അറിയിച്ചു

New Update
medical camp kaduthuruthy

കുവൈത്ത്: കേരളൈറ്റ്സ് മെഡിക്കൽ ഫോറം കുവൈറ്റിലെ ആരോഗ്യ രംഗത്തെ പ്രമുഖ സംഘടനയായ മെഡിക്കൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.


Advertisment

അഹമ്മദിയിലുള്ള ഗ്ലോബൽ ഇന്റർനാഷണൽ കമ്പനിയിൽ ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 09 മണി മുതൽ 12 മണി വരെ നടക്കുന്ന ഈ ക്യാമ്പിൽ പ്രാഥമിക രക്ത പരിശോധന പോലുള്ള ആരോഗ്യ പരിശോധനകളും, പ്രസിദ്ധ ഡോക്ടർമാരുടെ സേവനങ്ങളും ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു


ഇത്തരം ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ സഹായകരമായിരിക്കും എന്ന് വ്യക്തമാക്കി. എല്ലാ വിഭാഗത്തിലുമുള്ള വ്യക്തികൾക്ക് ഈ സൗജന്യ പരിശോധനകൾ ലഭ്യമാകുമെന്ന് അറിയിച്ചു.

mediUntitledmodii


കേരളൈറ്റ്സ് മെഡിക്കൽ ഫോറം ഉദ്ദേശം സമുച്ചയമായ ആരോഗ്യ സംരക്ഷണം പ്രചരിപ്പിക്കുകയും, പ്രത്യേകിച്ച് ആർക്കും ആരോഗ്യ സേവനങ്ങൾ ലഭ്യമാകാത്ത സമയങ്ങളിൽ സഹായം നൽകുകയാണ്


പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പോളിസി പ്രകാരം ഈ സൗജന്യ മെഡിക്കൽ ക്യാമ്പ് സന്ദർശിക്കാൻ ക്ഷണിക്കപ്പെടുന്നതായും  സംഘടകർ അറിയിച്ചു

Advertisment