/sathyam/media/media_files/2025/03/23/JjrHBmLoQHNsVFJ3ONga.jpg)
കുവൈറ്റ്: കെ.എം.ആർ.എം സിറ്റി ഏരിയയുടെ 2025 ലെ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം സിറ്റി ഏരിയ അംഗമായ ലിജു പറക്കലിന്റെ ഭാവനത്തിൽ ഏരിയ പ്രസിഡണ്ട് സാം തോമസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വച്ച് നിർവഹിക്കപ്പെട്ടു.
പ്രസ്തുത സമ്മേളനം ഏരിയസെക്രട്ടറി സിനോ തോമസിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. തുടർന്ന്, സാം തോമസ് അധ്യക്ഷ പ്രസംഗം നടത്തി.
കെ.എം.ആർ.എം പ്രസിഡന്റ് ഷാജി വർഗീസ് കർമപദ്ധതി തിരി തെളിച്ച് ഉദ്ഘാടനം നിർവഹിക്കുകയും, തുടർന്ന് പ്ലാനർ പ്രകാശനം ചെയ്യുകയും ചെയ്തു.
കെ.എം.ആർ.എം ജനറൽ സെക്രട്ടറി ജോമോൻ ചെറിയാനും കെ.എം.ആർ.എം ട്രഷറർ സാന്തോഷ് ജോർജും ആശംസാ പ്രസംഗം നടത്തി.
സിറ്റി ഏരിയ സെൻട്രൽ മാനേജ്മെന്റ് കമ്മിറ്റി അംഗവും കെ. എം. ആർ. എം വൈസ് പ്രസിഡന്റ് (പ്രൊജക്റ്റ് ) ജുബിൻ പി. മാത്യു, ഏരിയ എക്സ് ഓഫിസിയോ ജോസ് വര്ഗീസ്, ഏരിയ കമ്മിറ്റി മെംബേർസ് , മറ്റു ഭാരവാഹികൾ പ്രസ്തുത യോഗതത്തിൽ സന്നിഹിതരായിരുന്നു.
ഏരിയ വൈസ് പ്രസിഡണ്ട് മജോ മാത്യു സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തിയതോടു കുടി സമ്മേളനം പര്യവസാനിച്ചു