കെ.എം.ആർ.എം. അഹ്‌മദി ഏരിയയുടെ നോമ്പുകാല കാരുണ്യ പദ്ധതി ഉദ്ഘാടനം നടത്തി

പ്രാർത്ഥന ഗാനത്തിലൂടെ മീറ്റിംഗ് ആരംഭിച്ചു. സ്വാഗത പ്രസംഗം ഏരിയ സെക്രട്ടറി ലിജാ മനോജും അധ്യക്ഷ പ്രസംഗം അഹ്‌മദി ഏരിയ പ്രസിഡന്റ് ജിജു സ്കറിയയും നടത്തി.

New Update
Untitledtmrpkmrm

കുവൈറ്റ്‌: കെ.എം.ആർ.എം. അഹ്‌മദി ഏരിയയുടെ നോമ്പുകാല കാരുണ്യ പദ്ധതി  ഉദ്ഘാടനം മാർച്ച് 21, 2025 വെള്ളിയാഴ്ച മങ്കഫ് മെമ്പറീസ് ഹാളിൽ വച്ച് നടന്നു.

Advertisment

പ്രാർത്ഥന ഗാനത്തിലൂടെ മീറ്റിംഗ് ആരംഭിച്ചു. സ്വാഗത പ്രസംഗം ഏരിയ സെക്രട്ടറി ലിജാ മനോജും അധ്യക്ഷ പ്രസംഗം അഹ്‌മദി ഏരിയ പ്രസിഡന്റ് ജിജു സ്കറിയയും നടത്തി.


കെ.എം.ആർ.എം. ആത്മീയ ഉപദേഷ്ടാവ് ഡോ. തോമസ് കാഞ്ഞിരമുകളിൽ ഉദ്ഘാടന പ്രസംഗവും കെ.എം.ആർ.എം. പ്രസിഡന്റ് ഷാജി വർഗീസ് മുഖ്യ പ്രഭാഷണവും, ജനറൽ സെക്രട്ടറി ജോമോൻ ചെറിയാൻ ആശംസാ പ്രസംഗവും നടത്തി.


കെ.എം.ആർ.എം.ട്രഷറർ സന്തോഷ്‌ ജോർജിന്റെ നിറസാന്നിധ്യവും ഈ യോഗത്തിന് മിഴി വേകിയിരുന്നു. ഏരിയ വൈസ് പ്രസിഡന്റ് ബിന്ദു മനോജിന്റെ കോഡിനേഷനിൽ"കാരുണ്യ ഹസ്തം-ഒരു കൈത്താങ്ങ്" എന്ന പദ്ധതി ബഹുമാനപ്പെട്ട അച്ചൻ ഉദ്ഘാടനം ചെയ്തു.

അഹമ്മദി ഏരിയ ട്രഷർ ബിനോയി വർഗീസ് നന്ദി പ്രകാശനത്തോടുകൂടി യോഗം സമാപിച്ചു.

Advertisment