ബൈബിൾ വിവർത്തനം പോസ്റ്റർ പ്രകാശനം ചെയ്തു

 വിശുദ്ധ പിഒസി ബൈബിളിലെ, പുതിയ നിയമം ആണ് മത്സര ഇനം. 2025 ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെയാണ് മത്സരത്തിന്റെ സമയ പരിധി.

New Update
Untitledafgankmrm

അബ്ബാസിയാ: കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ് അബ്ബാസിയാ ഏരിയയുടെ നേതൃത്വത്തിൽ കെ.എം.ആർ.എം. അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന ബൈബിൾ പകർത്തി എഴുത്ത് മത്സരത്തിന്റെ പോസ്റ്റർ 2025 മാർച്ച്‌ മാസം 29 ന് വൈകുന്നേരം 07:30 ന് അബ്ബാസിയ യുണൈറ്റെഡ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ, കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവ്  ഡോ. തോമസ് കാഞ്ഞിരമുകളിൽ അച്ചനും, മോൺസിഞ്ഞോർ തോമസ് കയ്യാലക്കൽ അച്ചനും, കെ.എം.ആർ.എം പ്രസിഡന്റ് ഷാജി വർഗ്ഗീസും ചേർന്ന് അബ്ബാസിയാ ഏരിയാ ട്രഷറാർ ബിനു എബ്രഹാമിൽ നിന്നും സ്വീകരിച്ച് ഏരിയാ സെക്രട്ടറി സിൽവി തോമസിന് നൽകി പ്രകാശനം ചെയ്തു.


Advertisment

ഏരിയ പ്രസിഡണ്ട്  മാത്യു കോശി, കെ എം ആർ എം ജനറൽ സെക്രട്ടറി ജോമോൻ ചെറിയാൻ, ട്രഷറാർ സന്തോഷ് ജോർജ്ജ്,  ഡോ. നീതു മറിയം ചാക്കോ, മറ്റു ഏരിയകമ്മിറ്റി അംഗങ്ങൾ, സെട്രൽ മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതർ ആയിരുന്നു.


വിശുദ്ധ പിഒസി ബൈബിളിലെ, പുതിയ നിയമം ആണ് മത്സര ഇനം. 2025 ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെയാണ് മത്സരത്തിന്റെ സമയ പരിധി.

Advertisment