/sathyam/media/media_files/z6jGfmUsZrQw0wmxD9Dg.jpg)
കുവൈത്ത്: ഗ്യാസ് സിലിണ്ടറുകളുടെ ഇറക്കുമതിയും വിതരണവുമായി ബന്ധപ്പെട്ട 1986-ലെ ഉത്തരവില്‍ ഭേദഗതി വരുത്തി വാണിജ്യ വ്യവസായ മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
''കുവൈത്ത് അല്‍-യൗം'' ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവനുസരിച്ച് ഇനി മുതല്‍ ഗ്യാസ് സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്യാനും വിതരണം നടത്താനും കുവൈത്ത് ഓയില്‍ കമ്പനി ), കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി എന്നീ സ്ഥാപനങ്ങള്‍ക്ക് മാത്രമേ അധികാരമുള്ളു.
2003-ലെ ഉത്തരവിലും ഭേദഗതി വരുത്തി. കെഒസി, കെഎന്‍പിസി ഇറക്കുമതി ചെയ്യുന്ന സിലിണ്ടറുകള്‍, റെഗുലേറ്ററുകള്‍, ഹോസുകള്‍, അനുബന്ധ ഉപകരണങ്ങള്‍ ഒഴികെയുള്ള വ്യാപാരം രാജ്യത്ത് പൂര്‍ണ്ണമായി നിരോധിച്ചു.
ഗ്യാസ് സിലിണ്ടര്‍ ഫില്ലിംഗ് പ്ലാന്റുകളുടെ ഉടമസ്ഥാവകാശം കെഒസിയില്‍ നിന്ന് കെഎന്‍പിസിയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഉത്തരവിന്റെ നടപ്പാക്കല്‍ ചുമതല കെഎന്‍പിസി ഏറ്റെടുക്കും.
ഭേദഗതി വന്നിട്ടുള്ള വകുപ്പുകള്‍ ഒഴികെ 1986-ലെ 33-ാം ഉത്തരവും 2003-ലെ 83-ാം ഉത്തരവും പ്രാബല്യത്തില്‍ തുടരുമെന്നും, ഉത്തരവ് പ്രസിദ്ധീകരിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.