കൊല്ലം ഫെസ്റ്റ് 2026: പ്രവാസി സമാജം കുവൈറ്റ് പോസ്റ്റർ പ്രകാശനവും സ്വാഗതസംഘ രൂപീകരണവും നിർവ്വഹിച്ചു; ആഘോഷം ഏപ്രിൽ 24-ന്

സമാജം പ്രസിഡന്റ് ബിനിൽ റ്റി. ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. നീതു മറിയം ചാക്കോ മുഖ്യാതിഥിയായി പങ്കെടുത്തു.

New Update
Untitled

കുവൈറ്റ്: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് (കെ.ജെ.പി.എസ്സ്) ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'കൊല്ലം ഫെസ്റ്റ് – 2026: ദേശിങ്ങനാട് മഹോത്സവ'ത്തിന്റെ പോസ്റ്റർ പ്രകാശനവും സ്വാഗതസംഘ രൂപീകരണവും അബ്ബാസിയ ഹെവൻസ് ഹാളിൽ നടന്നു.

Advertisment

സമാജം പ്രസിഡന്റ് ബിനിൽ റ്റി. ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. നീതു മറിയം ചാക്കോ മുഖ്യാതിഥിയായി പങ്കെടുത്തു.

വരാനിരിക്കുന്ന മഹോത്സവത്തിന്റെ സംഘാടനം, നടത്തിപ്പ് എന്നിവ സംബന്ധിച്ച വിശദമായ രൂപരേഖ യോഗത്തിൽ അവതരിപ്പിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ജയൻ സദാശിവൻ, രക്ഷാധികാരി ജോയി ജോൺ തുരുത്തിക്കര എന്നിവർ സംസാരിച്ചു.

ഏപ്രിൽ 24-ന് മെഗാ ഷോ

കൊല്ലത്തിന്റെ സാംസ്കാരിക പൈതൃകവും കലാപാരമ്പര്യവും കോർത്തിണക്കി, ഏപ്രിൽ 24-ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് 'കൊല്ലം ഫെസ്റ്റ് – 2026' അരങ്ങേറുന്നത്. വർണ്ണാഭമായ മെഗാ മ്യൂസിക്കൽ പ്രോഗ്രാം മഹോത്സവത്തിന്റെ പ്രധാന ആകർഷണമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

യോഗത്തിൽ ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ സ്വാഗതവും ട്രഷറർ അജയ് നായർ നന്ദിയും രേഖപ്പെടുത്തി. സംഘടനാ സെക്രട്ടറി രാജു വർഗീസ്, വൈസ് പ്രസിഡൻറുമാരായ തമ്പി ലൂക്കോസ്, വാഹിദ്, ഭാരവാഹികളായ ഷാജി സാമുവൽ, ടൈറ്റസ് വർഗീസ്, നൈസാം പട്ടാഴി, ഐസക് വർഗീസ്, ഷംന അൽ അമീൻ, ബിജിമോൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment