കെപിസിസി ജനറൽ സെക്രട്ടറി അഡ്വ:ബി.എ.അബ്ദുൾ മുത്തലിബിന് ഒഐസിസി കുവൈത്ത് സ്വീകരണം നൽകി

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് ചേർന്ന സ്വീകരണയോഗത്തിൽ നാഷണൽ പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര അധ്യക്ഷനായിരുന്നു.

New Update
Untitled

കുവൈത്ത്: കെപിസിസി ജനറൽ സെക്രട്ടറിയായി വീണ്ടും ചുമതയേറ്റ ഒഐസിസി കുവൈത്ത് ചുമതലയുള്ള അഡ്വ:ബി.എ.അബ്ദുൾ മുത്തലിബിന് ഒഐസിസി നാഷണൽ കൗൺസിൽ സ്വീകരണം നൽകി.

Advertisment

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് ചേർന്ന സ്വീകരണയോഗത്തിൽ നാഷണൽ പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര അധ്യക്ഷനായിരുന്നു.


ഒഐസിസി കുവൈത്തിന്റെ ജില്ലാ കമ്മറ്റികളിൽ നിന്ന് തെരെഞ്ഞെടുക്കപെട്ട അംഗങ്ങൽ പങ്കെടുത്ത ഒഐസിസി നാഷണൽ കൗൺസിൽ പ്രതിനിധി സമ്മേളനം അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ് ഉത്ഘാടനം നിർവഹിച്ചു.


ഒഐസിസി വൈസ് പ്രസിഡന്റ് സാമുവേൽ ചാക്കോ കാട്ടൂർ കളീക്കൽ ആശംസ അറിയിച്ചു. ജനറൽ സെക്രട്ടറി വര്ഗീസ് ജോസഫ് മാരാമൺ, സെക്രട്ടറിമാരായ എം.എ. നിസ്സാം, ജോയ് കരവാളൂർ എന്നിവർ നേതൃത്വം നൽകിയ സമ്മേളനത്തിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.സ്. പിള്ള സ്വാഗതവും സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.

Advertisment