New Update
/sathyam/media/media_files/2025/11/21/untitled-2025-11-21-10-19-28.jpg)
കുവൈറ്റ്: ഗൾഫ് റോഡിൽ കുവൈറ്റ് സൊസൈറ്റി ഓഫ് എൻജിനീയേഴ്സ് ഇൻ്റർസെക്ഷൻ മുതൽ ബ്രിട്ടീഷ് എംബസി ഇൻ്റർസെക്ഷൻ വരെയുള്ള റോഡ് നവീകരണ പ്രവർത്തനങ്ങൾ താത്കാലികമായി മാറ്റി വെച്ചതായി ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ ഭാഗത്തെ പണികൾ നിർത്തിവെക്കാനാണ് തീരുമാനം.
Advertisment
അതേസമയം, കെ.എസ്.ഇ ഇൻ്റർസെക്ഷനും സെക്കൻഡ് റിംഗ് റോഡ് ഇൻ്റർസെക്ഷനും ഇടയിലുള്ള ഗൾഫ് റോഡിന്റെ വലത്, മധ്യ ലെയിനുകൾ പണി പൂർത്തിയാകുന്നത് വരെ അടച്ചിടുന്നത് തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ പ്രധാന റോഡുകളിൽ നടക്കുന്ന വൻതോതിലുള്ള വികസന പ്രവർത്തനങ്ങൾ മൂലം അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിൻ്റെ ഭാഗമായാണ് ഗൾഫ് റോഡിലെ പണികൾ നീട്ടിവെക്കാൻ തീരുമാനിച്ചതെന്ന് ട്രാഫിക് വിഭാഗം പ്രസ്താവനയിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us