New Update
/sathyam/media/media_files/G3JRoGxh1ew58P8n5tKy.jpg)
കുവൈറ്റ്: കേരളത്തിലെ ജില്ല അസോസിയേഷനുകളുടെ കുവൈറ്റിലെ കോഡിനേഷൻ കമ്മിറ്റി കേരള യുനൈറ്റഡ് ഡിസ്ട്രിക് അസോസിയേഷൻ (കുട) ശനിയാഴ്ച്ച കുവൈറ്റ് സമയം വൈകീട്ട് 7.00ന് സൂം അപ്ലിക്കേഷൻ വഴി ഓൺലൈൻ ആയി സ്വാതന്ത്ര്യദിനാചരണവും നോർക്ക പ്രവാസി ഐ ഡി, പ്രവാസി ഇൻഷൂറൻസ്, പ്രവാസി ക്ഷേമനിധി എന്നിവയേക്കുറിച്ചുള്ള ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.
Advertisment
കുട ജനറൽ കൺവീനർ അലക്സ് പുത്തൂർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കൺവീനർ ബിനോയി ചന്ദ്രൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
നോർക്ക പ്രതിനിധി രമണി കെ നോർക്കയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജില്ലാ സംഘടനകളുടെ ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.
കൺവീനർമാരായ സേവ്യർ ആൻ്റെണി സെമിനാർ കോഡിനേഷനും ഹമീദ് മധൂർ സ്വാഗതവും, നജീബ് പി വി നന്ദിയും രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us