ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി, ശരദ് പവാറിന്റെ ജന്മദിനാഘോഷം സംഘടിപ്പിച്ചു

ഒ എൻ സി പി കുവൈറ്റ് ജോയിൻ്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒ എൻ സി പി കുവൈറ്റ് പ്രസിഡണ്ട്  ജീവ്‌സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Untitled

കുവൈറ്റ്: ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി എൻ സി പി - എസ് പി ദേശീയ അധ്യക്ഷൻ ശരദ് പവാർ എം.പിയുടെ എൺപത്തി അഞ്ചാം ജന്മദിനാഘോഷം സംഘടിപ്പിച്ചു.

Advertisment

മുൻ കേന്ദ്ര മന്ത്രിയും, മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായ ശരദ് പവാറിന്റെ ജന്മദിനാഘോഷ പരിപാടി സംഘടിപ്പിച്ച് ഒ എൻ സി പി കുവൈറ്റ് കമ്മിറ്റി അദ്ദേഹത്തിന് ആശംസകൾ നേർന്നു.

ഒ എൻ സി പി കുവൈറ്റ് ജോയിൻ്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒ എൻ സി പി കുവൈറ്റ് പ്രസിഡണ്ട്  ജീവ്‌സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.

എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും , ദേശീയ വർക്കിംഗ് കമ്മിറ്റി അംഗവുമായ ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. ഒ എൻ സി പി ഗ്ലോബൽ ട്രഷറർ  ബിജു സ്റ്റീഫൻ  " ഇന്ത്യൻ രാഷ്ട്രീയവും പവാർ്ജിയും" വിഷയാവതരണം നടത്തി.

വൈസ് പ്രസിഡൻ്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സാദിഖ് അലി - ലക്ഷദ്വീപ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുവൈറ്റ് കമ്മിറ്റി ട്രഷറർ രവീന്ദ്രൻ നന്ദി പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച്  പ്രവാസികൾക്ക് മധുരം വിതരണം ചെയ്തു. എക്സിക്യൂട്ടീവ് അംഗങ്ങളായ 
സണ്ണി കെ അല്ലീസ്, ജിനു,അബ്ദുൾ അസീസ് - കോഴിക്കോട്, ഉമ്മൻ ഫിലിപ്പ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisment