/sathyam/media/media_files/2026/03/01/untitled-2026-03-01-11-27-25.jpg)
കുവൈറ്റ്: മിഡിൽ ഈസ്റ്റിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെത്തുടർന്ന് വ്യോമപാതകൾ അടച്ചതോടെ കുവൈറ്റിൽ കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാരെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചു.
യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി എംബസി സജീവമായി ഇടപെട്ടു വരികയാണ് എന്നും കുവൈറ്റ് വിമാനത്താവളത്തിൽ കുടുങ്ങിയ നിരവധി ഇന്ത്യൻ പൗരന്മാർ നിലവിൽ കുവൈറ്റ് സിറ്റിയിലെ വിവിധ ഹോട്ടലുകളിലേക്ക് താമസം മാറിയിട്ടുണ്ട്.
മറ്റുചിലർ വിമാനത്താവളത്തിലെ ഹോട്ടലുകളിലും കഴിയുന്നു. ഇവർക്ക് ആവശ്യമായ താമസസൗകര്യങ്ങളും മറ്റു ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എംബസി അറിയിച്ചു.
യാത്രക്കാരുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി എംബസി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യൻ പൗരന്മാർക്ക് നൽകുന്ന പിന്തുണയ്ക്ക് കുവൈറ്റ് അധികൃതർക്കും വിമാനക്കമ്പനികൾക്കും എംബസി നന്ദി രേഖപ്പെടുത്തി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us