/sathyam/media/media_files/0K5MYADT7t5Xn5yw0TR9.jpg)
കുവൈറ്റ് : കുവൈത്തിന്റെ വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത ചൂണ്ടിക്കാട്ടി സാമ്പത്തിക വിദഗ്ധനും കുവൈറ്റ് സര്‍വകലാശാലയിലെ അക്കൗണ്ടിംഗ് വിഭാഗം മേധാവിയുമായ ഡോ. സാദിഖ് അല്‍-ബാസം.
ഇപ്പോഴും രാജ്യത്തെ വരുമാനത്തിന്റെ 80 ശതമാനത്തിലധികം എണ്ണയാണെന്ന് അദ്ദേഹം പറഞ്ഞു.
'നമ്മുടെ സമ്പദ്വ്യവസ്ഥയുടെ പ്രാഥമിക ചാലകമായി എണ്ണ അനിശ്ചിതമായി തുടരുന്നത് ന്യായമാണോയെന്നും അദ്ദേഹം ചോദിച്ചു. സ്വകാര്യ വല്‍ക്കരണത്തില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം വാദിച്ചു.
സര്‍ക്കാരിന്റെ സമീപനം പുനഃപരിശോധിക്കണമെന്നും അന്താരാഷ്ട്ര കമ്പനികളെ കുവൈറ്റില്‍ നിക്ഷേപിക്കാന്‍ ക്ഷണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യവല്‍ക്കരണം പുതിയ വരുമാന മാര്‍ഗങ്ങള്‍ അവതരിപ്പിക്കുമെങ്കിലും, ബാധിത ഏജന്‍സികളിലെയും വകുപ്പുകളിലെയും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us