കുവൈറ്റില്‍ ഇലക്ട്രോണിക് സുരക്ഷാ ഭീഷണികളും ലംഘനങ്ങളും ഉടനടി റിപ്പോര്‍ട്ട് ചെയ്യണമെന്ന് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍

ഗവണ്‍മെന്റ് വിവര സുരക്ഷ സംരക്ഷിക്കുന്നതിനും ഭാവിയില്‍ സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനും ഈ സഹകരണം അത്യന്താപേക്ഷിതമാണെന്നും  കേന്ദ്രം വ്യക്തമാക്കി.

New Update
kuwait1.jpg

കുവൈറ്റ്: കുവൈറ്റില്‍ ഇലക്ട്രോണിക് സുരക്ഷാ ഭീഷണികളും ലംഘനങ്ങളും ഉടനടി റിപ്പോര്‍ട്ട് ചെയ്യണമെന്ന് എല്ലാ മന്ത്രാലയങ്ങളോടും സര്‍ക്കാര്‍ ഏജന്‍സികളോടും അഭ്യര്‍ത്ഥിച്ച് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍.

Advertisment

സാധ്യതയുള്ള അപകടങ്ങള്‍ ലഘുകരിക്കാനും സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമുകളെയും ഏജന്‍സികളെയും ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണങ്ങളോട് പ്രതികരിക്കാനും കേന്ദ്രത്തെ സഹായിക്കുന്നതിനും സര്‍ക്കാര്‍ വെബ്‌സൈറ്റുകളെയും ഇലക്ട്രോണിക് നെറ്റ്വര്‍ക്കുകളെയും ബാധിക്കുന്ന സൈബര്‍ സുരക്ഷാ സംഭവങ്ങള്‍ പരിഹരിക്കുന്നതിന് സൈബര്‍ സുരക്ഷാ കേന്ദ്രവുമായി സഹകരിക്കാനും ഏകോപിപ്പിക്കാനും എല്ലാ സര്‍ക്കാര്‍ ഏജന്‍സികളോടും ആവശ്യപ്പെടുന്ന കാബിനറ്റിന്റെ നിര്‍ദേശം പാലിക്കേണ്ടതിന്റെ പ്രാധാന്യം കേന്ദ്രം ഊന്നിപ്പറഞ്ഞു. 

ഗവണ്‍മെന്റ് വിവര സുരക്ഷ സംരക്ഷിക്കുന്നതിനും ഭാവിയില്‍ സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിനും ഈ സഹകരണം അത്യന്താപേക്ഷിതമാണെന്നും  കേന്ദ്രം വ്യക്തമാക്കി.

കുവൈറ്റ് യുവജനങ്ങള്‍ക്കായുള്ള സൈബര്‍ സുരക്ഷാ മത്സരമായ 'കുവൈറ്റ് ഹാക്കത്തോണ്‍ 2024' ഒന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇത് നവംബര്‍ 30 ന് കുവൈറ്റ് യൂണിവേഴ്സിറ്റിയില്‍ (ഷദാദിയ) ഒന്നാം ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കും. 

Advertisment