കുവൈറ്റില്‍ അമ്യുസ് മെന്റ് പാര്‍ക്കില്‍ നിന്നും ഭക്ഷണം കഴിച്ച് അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളെ മന്ത്രിമാര്‍ സന്ദര്‍ശിച്ചു

വിദ്യാര്‍ത്ഥികള്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം എല്ലാവര്‍ക്കും വൈദ്യസഹായം നല്‍കാനുള്ള പ്രതിജ്ഞാബദ്ധതയും അറിയിച്ചു.

New Update
bahrain food festival3.jpg

കുവൈറ്റ്: കുവൈറ്റില്‍ അമ്യുസ്‌മെന്റ് പാര്‍ക്കില്‍ നിന്നും ഭക്ഷണം കഴിച്ച് അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച  വിദ്യാര്‍ത്ഥികളെ മന്ത്രിമാര്‍ സന്ദര്‍ശിച്ചു.

Advertisment

ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍-അവധി, ആക്ടിംഗ് വിദ്യാഭ്യാസ മന്ത്രി ഡോ. നാദിര്‍ അല്‍-ജലാല്‍ എന്നിവര്‍ വിനോദ പാര്‍ക്ക് സന്ദര്‍ശിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 18 വിദ്യാര്‍ത്ഥികളെയും അവര്‍ സന്ദര്‍ശിച്ചു. 

എല്ലാ വിദ്യാര്‍ത്ഥികളും നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷനും ചേര്‍ന്ന് ആരോഗ്യ പ്രശ്‌നത്തിന്റെ കാരണം അന്വേഷിക്കുകയും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുന്നുവെന്നും അവര്‍ അറിയിച്ചു. 

വിദ്യാര്‍ത്ഥികള്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം എല്ലാവര്‍ക്കും വൈദ്യസഹായം നല്‍കാനുള്ള പ്രതിജ്ഞാബദ്ധതയും അറിയിച്ചു.

Advertisment