Advertisment

കുവൈറ്റില്‍ വരും മണിക്കൂറുകളില്‍ കാലാവസ്ഥയില്‍ ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടിയ താപനില 22 ഡിഗ്രിയും കുറഞ്ഞ താപനില 19 ഡിഗ്രിയും

New Update
weather Untitled33453.jpg

കുവൈറ്റ്: കുവൈറ്റില്‍ വരും മണിക്കൂറുകളില്‍ കാലാവസ്ഥയില്‍ ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും.

Advertisment

മിതമായതും സജീവവുമായ വടക്കുപടിഞ്ഞാറന്‍ കാറ്റ്, മണിക്കൂറില്‍ 20-50 കി.മീ വേഗതയില്‍ വീശാന്‍ സാധ്യതയുണ്ട്. ചാറ്റല്‍ മഴയ്ക്കും ചിലപ്പോള്‍ ഇടിമിന്നലിനും സാധ്യതയുണ്ട്.

രാത്രിയിലെ കാലാവസ്ഥ തണുപ്പായിരിക്കുമെന്നും മഴയ്ക്കുള്ള സാധ്യതയും താപനില ക്രമേണ കുറയുമെന്നും ചിലപ്പോള്‍ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 15-55 കി.മീ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൂടിയ താപനില 22 ഡിഗ്രിയും കുറഞ്ഞ താപനില 19 ഡിഗ്രിയും ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

Advertisment