കുവൈത്തില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

ഭരണ കുടുംബാഗത്തിനും സഹായിയായ  ഏഷ്യക്കാരനുമാണ് കുവൈത്ത് ക്രിമിനല്‍ കോടതി ജഡ്ജി നായിഫ് അല്‍-ദഹൂം ശിക്ഷ വിധിച്ചത്.

New Update
Bombay High Court

കുവൈത്ത്: കുവൈത്തില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ.

Advertisment

ഭരണ കുടുംബാഗത്തിനും സഹായിയായ  ഏഷ്യക്കാരനുമാണ് കുവൈത്ത് ക്രിമിനല്‍ കോടതി ജഡ്ജി നായിഫ് അല്‍-ദഹൂം ശിക്ഷ വിധിച്ചത്.

25 കിലോഗ്രാം വരെ തൂക്കമുള്ള മയക്കുമരുന്ന് തൈകളാണ് പ്രതികള്‍ വീട്ടു വളപ്പില്‍ നട്ടു വളര്‍ത്തിയത്. ഇതിനു പുറമെ വില്‍പ്പനയ്ക്ക് തയ്യാറാക്കി വെച്ച 5,000 കിലോഗ്രാം കഞ്ചാവും ഇവിടെ നിന്ന് പിടിച്ചെടുത്തിരുന്നു.

ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്നാണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ രണ്ട് പ്രതികളെയും കൈയോടെ പിടികൂടിയത്.

Advertisment