കുവൈത്തിൽ ചെറിയ പെരുന്നാൾ പ്രാർത്ഥനാ സമയം പ്രഖ്യാപിച്ചു

 മതകാര്യ മന്ത്രാലയത്തിലെ മസ്ജിദ് വിഭാഗം അസിസ്റ്റൻറ് അണ്ടർസെക്രട്ടറി ബദർ അൽ ഒതൈബി ആണ് ഇക്കാര്യം അറിയിച്ചത്.

New Update
eid al adha

കുവൈത്ത്: കുവൈത്തിൽ ഈദുൽ ഫിത്തർ പ്രാർത്ഥനാ സമയം പ്രഖ്യാപിച്ചു. ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, പുലർച്ചെ 5:56 ന് ഈദ് നമസ്കാരം ആരംഭിക്കും.


Advertisment

രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ വെള്ളിയാഴ്ച നമസ്കാരം നടക്കുന്ന പള്ളികൾക്ക് പുറമേ, ഈദ് പ്രാർത്ഥനയ്ക്കായി അധികമായി 57 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.


മതകാര്യ മന്ത്രാലയത്തിലെ മസ്ജിദ് വിഭാഗം അസിസ്റ്റൻറ് അണ്ടർസെക്രട്ടറി ബദർ അൽ ഒതൈബി ആണ് ഇക്കാര്യം അറിയിച്ചത്.

മാർച്ച് 29 (ശനി) വൈകീട്ട് മാസപ്പിറവി കണ്ടാൽ മാർച്ച് 30 (ഞായർ) ഈദായിരിക്കും. ഇല്ലെങ്കിൽ, മാർച്ച് 31 (തിങ്കൾ) ആയിരിക്കും ഈദ് ആഘോഷിക്കുക.

Advertisment