/sathyam/media/media_files/CUeXsdm6iONRM0mCRZge.jpeg)
കുവൈറ്റ് സിറ്റി: കുവെറ്റിലെ സാമൂഹ്യ, സാംസ്ക്കാരിക, ജീവകാരുണ്യ സംഘടനയായ സേവനം കുവൈറ്റ്, കേന്ദ്ര നിർവ്വാഹക സമിതി യോഗം അഗ്നിബാധയിൽ ജീവഹാനി സംഭവിച്ച പ്രവാസി സഹോദരന്മാരുടെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തി.
ഇതുപോലുള്ള ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കുന്നതിനായി, ഫയർ സേഫ്ടിയുമായി ബന്ധപ്പെട്ട് പ്രവാസി സമൂഹത്തിനിടയിൽ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുവാനും, തങ്ങൾ വസിക്കുന്ന കെട്ടിടങ്ങളിൽ ഉണ്ടായേക്കാവുന്ന തീ പിടുത്തം ഒഴിവാക്കുന്നതിനായി ഓരോ വ്യക്തികളും അനുവർത്തിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും, അപകട സമയത്ത് സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ചും വിവരിക്കുന്ന ലഘുലേഖകൾ വിതരണം നടത്തുന്നതിനും തീരുമാനിച്ചതായി സേവനം കുവൈറ്റ് പ്രസിഡൻ്റ് ബൈജു കിളിമാനൂർ അറിയിച്ചു.
" ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അതിൽ പരിതപിക്കുകയും, അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നതിനുമപ്പുറം, ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനായുള്ള ഗവൺമെൻ്റിൻ്റെയും എൻഫോഴ്സ്മെൻറ് ഏജൻസികളുടെയ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us