കുവൈറ്റ്: കുവൈറ്റിലെ സെവന്‍ക് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മരണം ഏഴായി. മരിച്ചവരെല്ലാം ഇന്ത്യാക്കാരാണെന്നാണ് റിപ്പോര്‍ട്ട്. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ ചികിത്സയിലുണ്ട്.
ബിനു മനോഹരന്‍, സുരേന്ദ്രന്‍, ആറ്മന്‍ എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
അപകത്തില്‍പ്പെട്ട വാഹനത്തില്‍ പത്ത് പേരാണുണ്ടായിരുന്നത്. ഇവരില്‍ ആറു പേര്‍ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. രാജ്കുമാര്‍ കൃഷ്ണ സ്വാമിയാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്.