കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുമെന്ന് മന്ത്രി ഡോ. അംതാൽ അൽ-ഹുവൈല

അംഗ പരിമിതർ, പ്രായമായവർ എന്നിവരുടെ ആവശ്യങ്ങൾ പരിഗണിച്ചു കൊണ്ടാണ് പുതിയ ടെർമിനലിന്റെ രൂപ കല്പന തയ്യാറാക്കിയിരിക്കുന്നതെന്നും അവർ അറിയിച്ചു.

New Update
airport

കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുമെന്ന് സാമൂഹിക, കുടുംബ, ശിശു ക്ഷേമ കാര്യ മന്ത്രി ഡോ. അംതാൽ അൽ-ഹുവൈല.

Advertisment

അംഗ പരിമിതർ, പ്രായമായവർ എന്നിവരുടെ ആവശ്യങ്ങൾ പരിഗണിച്ചു കൊണ്ടാണ് പുതിയ ടെർമിനലിന്റെ രൂപ കല്പന തയ്യാറാക്കിയിരിക്കുന്നതെന്നും അവർ അറിയിച്ചു.


ഓട്ടിസം ബാധിച്ച കുട്ടികൾ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ  അൽഷിമേഴ്‌സ്  രോഗബാധിതർ, പ്രായമായവർ മുതലായ വിഭാഗങ്ങളിൽ പെട്ട യാത്രക്കാർക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത സെൻസറി റൂമുകൾ ഉൾപ്പെടെയുള്ള  സൗകര്യങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയതായും അവർ അറിയിച്ചു.

പൊതുമരാമത്ത് മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് എന്നീ സർക്കാർ ഏജൻസികളുമായി ഏകോപനം നടത്തിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി