Advertisment

യാത്രയില്‍ സമയ നിഷ്ട കൃത്യമായി പാലിക്കുന്നതില്‍ കുവൈത്ത് എയര്‍വേയ്സിന് മിഡില്‍ ഈസ്റ്റില്‍ രണ്ടാം സ്ഥാനം

അന്താരാഷ്ട്ര തലത്തില്‍ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പഠനം നടത്തുന്ന സിറിയം വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 88.6

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kuwait airways1

കുവൈത്ത്: യാത്രയില്‍ സമയ നിഷ്ട കൃത്യമായി പാലിക്കുന്നതില്‍ കുവൈത്ത് എയര്‍വേയ്സിന് മിഡില്‍ ഈസ്റ്റില്‍ രണ്ടാം സ്ഥാനം. ആഫ്രിക്കന്‍ രാജ്യങ്ങളിലും കുവൈത്ത് എയര്‍ വേര്‍സ് വിമാനങ്ങള്‍ തന്നെയാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്.

Advertisment

അന്താരാഷ്ട്ര തലത്തില്‍ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പഠനം നടത്തുന്ന സിറിയം വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 88.6

ശതമാനം പോയിന്ററുമായി പശ്ചിമേഷ്യയില്‍ കുവൈത്ത് എയര്‍വേയ്സ് രണ്ടാം സ്ഥാനത്താണുള്ളത് . കഴിഞ്ഞ വര്ഷം ഇതേ കാലത്ത് കമ്പനിക്ക് ആറാം സ്ഥാനമുണ്ടായിരുന്നപ്പോഴാണ് ഈ സ്ഥാനക്കയറ്റം .

സമയ നിഷ്ട പാലിക്കുന്ന കാര്യത്തില്‍  മാര്‍ച്ചില്‍ 85.6 പോയിന്റും ഫെബ്രുവരിയില്‍ 79.4 പോയിന്റും കമ്പനി നേടുകയുണ്ടായി. കമ്പനി അതിന്റെ എല്ലാ മേഖലയിലും നടത്തിയ വ്യാപകമായ പരിഷ്‌കരണത്തിന്റെയും അഴിച്ചുപണിയുടെയും ഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കാനായത് .

Advertisment