സൈനിക പരിശീലനം: മുന്നറിപ്പുമായി കുവൈത്ത് ആര്‍മി

മത്സ്യബന്ധനത്തിനോ വിനോദത്തിനോ വേണ്ടി കടലില്‍ പതിവായി പൗരന്മാരോടു സഞ്ചാരം ഒഴിവാക്കണമെന്ന് ഡയറക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു.

New Update
kuUntitledtrn

കുവൈറ്റ്:   ഒക്ടോബര്‍ 20 മുതല്‍ 24 വരെ നാവിക പരിശീലനം പ്രഖ്യാപിച്ച് കുവൈറ്റ് ആര്‍മി. ഈ മാസം 20 മുതല്‍ 24 വരെ രാവിലെ 7 നും വൈകുന്നേരം 6 നും ഇടയില്‍ നാവികസേന സമുദ്ര സ്‌ഫോടനങ്ങള്‍ ഉള്‍പ്പെടുന്ന പരിശീലന അഭ്യാസം നടത്തുമെന്ന് കുവൈറ്റ് ആര്‍മിയുടെ മോറല്‍ ഗൈഡന്‍സ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. 

Advertisment

റാസ് അല്‍-ജുലൈയ മുതല്‍ ഖറൂഹ് ദ്വീപ് വരെയും റാസ് അല്‍-സൂര്‍ മുതല്‍ ഉമ്മുല്‍-മറാഡിം ദ്വീപ് വരെയും നീണ്ടുനില്‍ക്കുന്ന മറൈന്‍ ഫയറിംഗ് റേഞ്ചിലാണ് അഭ്യാസം നടക്കുക. 

മത്സ്യബന്ധനത്തിനോ വിനോദത്തിനോ വേണ്ടി കടലില്‍ പതിവായി പോകുന്ന എല്ലാ പൗരന്മാരോടും താമസക്കാരോടും അവരുടെ സുരക്ഷയ്ക്കായി പ്രഖ്യാപിച്ച കാലയളവില്‍ നിര്‍ദ്ദിഷ്ട പ്രദേശത്തേക്കുള്ള സഞ്ചാരം ഒഴിവാക്കണമെന്ന് ഡയറക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു.

Advertisment