ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/6Y2fPbGoB88ovB7L29F1.webp)
കുവൈത്ത്: കുവൈറ്റില്‍ വിദേശിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ ഭരണ കുടുംബത്തില്‍പെട്ട ഒരാളെയും ഒരു സ്വദേശി പൗരനെയും രണ്ടു ഈജിപ്തുകാരെയും കസ്റ്റഡിയിലെടുത്തു.
Advertisment
രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഈജിപ്തുകാരനെ തടഞ്ഞു നിര്‍ത്തി 30000 ദീനാര്‍ കവര്‍ന്ന കേസിലാണ് നാലംഗ സംഘം പിടിയിലായത്.
ഏതാനും ദിവസം മുമ്പ് ജലീബ് അല്‍ ഷുവൈഖില്‍ നിന്നാണ് പ്രതികള്‍ ഈജിപ്ഷ്യന്‍ വംശജനെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച നടത്തിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്റലിജന്‍സ് വിഭാഗമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ അടുത്ത ഞായറാഴ്ച വരെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ ജനറല്‍ പ്രോസിക്യൂഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us