കുവൈറ്റില്‍ സബ്സിഡിയുള്ള മരുന്നുകള്‍ മോഷ്ടിക്കുകയും വീണ്ടും വില്‍ക്കുകയും ചെയ്തതിന് മൂന്നു പേര്‍ അറസ്റ്റില്‍

കൂട്ടത്തിലെ ഒരാള്‍ ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി. അറസ്സ് ചെയ്തവരെ പിടിച്ചെടുത്ത വസ്തുക്കള്‍ക്കൊപ്പം  ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
B

കുവൈറ്റ്: കുവൈറ്റില്‍ സബ്സിഡിയുള്ള മരുന്നുകള്‍ മോഷ്ടിക്കുകയും വീണ്ടും വില്‍ക്കുകയും ചെയ്തതിന് മൂന്നു പേര്‍ അറസ്റ്റില്‍.

Advertisment

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സാണ് ഒരു മെഡിക്കല്‍ സെന്ററില്‍ നിന്ന് സബ്സിഡിയുള്ള മരുന്നുകള്‍ മോഷ്ടിക്കുകയും അനധികൃതമായി പലചരക്ക് കടകളില്‍ വില്‍ക്കുകയും ചെയ്ത മൂന്ന് ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തത്.

കൂട്ടത്തിലെ ഒരാള്‍ ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി. അറസ്സ് ചെയ്തവരെ പിടിച്ചെടുത്ത വസ്തുക്കള്‍ക്കൊപ്പം  ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

Advertisment