കുവൈറ്റ്: കുവൈറ്റില്‍ ഡിറ്റക്ടീവുകളായി ആള്‍മാറാട്ടം നടത്തി പ്രവാസികളെ കൊള്ളയടിക്കുന്നവരെ അറസ്റ്റ് ചെയ്തു.
രാത്രി 10 മണിയോടെ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു അജ്ഞാതന്‍ ബലമായി തന്നെ കൊള്ളയടിച്ചതായി ഒരു പ്രവാസി അഹമ്മദി പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുകയും സംശയാസ്പദമായ വാഹനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുകയും ചെയ്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്.
റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിക്കുകയും ദിവസങ്ങള്‍ക്ക് ശേഷം നല്‍കിയ വിവരണവുമായി പൊരുത്തപ്പെടുന്ന ഒരു വാഹനം കണ്ടെത്തുകയുമായിരുന്നു.
മറ്റൊരു പ്രവാസിയെ കൊള്ളയടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ കയ്യോടെ പിടികൂടിയത്.
ചോദ്യം ചെയ്യലില്‍ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഇയാള്‍ സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കൂട്ട് പ്രതിയെയും പിടികൂടിയതായി അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.