/sathyam/media/media_files/XyB4mCUaLalSJqlNPyqi.jpg)
കുവൈറ്റ്: കുവൈറ്റ് കാബിനറ്റ് പ്രതിവാര യോഗം ചേര്‍ന്നു. യോഗത്തില്‍ മംഗഫ് പ്രദേശത്തെ കെട്ടിടത്തിലുണ്ടായ തീപിടുത്തം കൈകാര്യം ചെയ്യുന്നതില്‍ ആഭ്യന്തര മന്ത്രാലയവും ജനറല്‍ ഫയര്‍ഫോഴ്സും സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്തു. ആഭ്യന്തര മന്ത്രാലയം, ജനറല്‍ ഫയര്‍ഫോഴ്സ്, ആരോഗ്യ മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി എന്നിവയുള്‍പ്പെടെ തീ അണയ്ക്കുന്നതില്‍ പങ്കെടുത്ത എല്ലാ സ്ഥാപനങ്ങള്‍ക്കും യോഗത്തില്‍ നന്ദി അറിയിച്ചു.
പൊതുകാര്യ മന്ത്രിയുടെ പങ്കാളിത്തത്തോടെ നിരവധി പ്രദേശങ്ങളിലെ അനധികൃത സ്വത്തുക്കളും കെട്ടിടങ്ങളും സംബന്ധിച്ച് പരിശോധന കാമ്പെയ്നുകള്‍ നടത്തിയതിന് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബാഹിന്റെ ശ്രമങ്ങളെ കാബിനറ്റ് പ്രശംസിച്ചു.
തീപിടുത്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കിയതിന് രാജ്യത്തിന്റെ അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ മാനുഷിക സംരംഭത്തെയും മന്ത്രിസഭ പ്രശംസിച്ചു. ഇരകളോട് കാബിനറ്റ് അഗാധമായ അനുശോചനവും ദുഃഖവും അറിയിച്ചു.
കഴിഞ്ഞ ദിവസം ആറ് ഗവര്‍ണറേറ്റുകളിലെ ചില ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങിയതിന്റെ കാരണങ്ങളെക്കുറിച്ച് വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജ മന്ത്രിയുടെ വിശദീകരണം മന്ത്രിസഭ ആരാഞ്ഞു. ഉയര്‍ന്ന താപനിലയിലും ഉയര്‍ന്ന വൈദ്യുത ലോഡുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ വൈദ്യുതോല്‍പ്പാദന സ്റ്റേഷനുകള്‍ക്ക് കഴിയാത്തതാണ് തടസ്സത്തിന് കാരണമെന്ന് മന്ത്രി അറിയിച്ചു.
ഈ പ്രശ്‌നത്തില്‍ തുടര്‍നടപടികള്‍ക്കും ഉചിതമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും മന്ത്രിസഭ വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജ മന്ത്രിയെ ചുമതലപ്പെടുത്തി. 2024 ജൂണ്‍ 11-ന് വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള കരാറുകളും മെയിന്റനന്‍സ് ടെന്‍ഡറുകളും അംഗീകരിച്ചിരുന്നതയും അറിയിച്ചു. ഇത് വരും ആഴ്ചകളില്‍ ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us