/sathyam/media/media_files/xIVYFw574PQvFpGwnEwH.jpg)
കുവൈത്ത്: കുവൈറ്റ് മന്ത്രി സഭ പുനസംഘടിപ്പിക്കുന്ന ഉത്തരവില്‍ അമീര്‍ ഒപ്പുവച്ചു. ഈ ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും അത് പുറപ്പെടുവിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും.
വകുപ്പ് മാറ്റം ഇങ്ങനെ
1. അബ്ദുള്‍റഹ്‌മാന്‍ ബദാ അല്‍ മുതൈരി - ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ മന്ത്രിയും യുവജനകാര്യ സഹമന്ത്രി
2. ഡോ. നോറ ഖാലിദ് അല്‍ മഷാന്‍ - പൊതുമരാമത്ത് മന്ത്രി
3. ഒമര്‍ സൗദ് അബ്ദുല്‍ അസീസ് അല്‍ ഒമര്‍ - വാര്‍ത്താവിനിമയ കാര്യ സഹമന്ത്രി
4. മഹ്‌മൂദ് അബ്ദുല്‍ അസീസ് മഹ്‌മൂദ് ബുഷെഹ്രി - വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജം മന്ത്രി
5. ഡോ. അമ്തല്‍ ഹാദി ഹയീഫ് അല്‍ ഹുവൈല - സാമൂഹിക കാര്യ, കുടുംബ, ബാലകാര്യ മന്ത്രി
പുതിയ ക്യാബിനറ്റ് മന്ത്രിമാര്‍
1. ഖലീഫ അബ്ദുല്ല ദാഹി അജീല്‍ അല്‍ അസ്‌കര്‍ - വാണിജ്യ വ്യവസായ മന്ത്രി
2. അബ്ദുല്ലത്തീഫ് ഹമദ് ഹമദ് അല്‍ മെഷാരി - മുനിസിപ്പല്‍ കാര്യ സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയും
3. ഡോ. നാദിര്‍ അബ്ദുല്ല മുഹമ്മദ് അല്‍ ജല്ലല്‍ - ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി, വിദ്യാഭ്യാസ ആക്ടിംഗ് മന്ത്രി
4. നോറ സുലൈമാന്‍ അല്‍ ഫസ്സം - ധനകാര്യ മന്ത്രിയും സാമ്പത്തിക, നിക്ഷേപ കാര്യ സഹമന്ത്രിയുമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us