വിദേശികളുടെ താമസ നിയമത്തിന് കുവൈറ്റ് മന്ത്രിസഭയുടെ അംഗീകാരം

പുതിയ താമസ നിയമത്തിലെ കരട് രേഖയില്‍ വിദേശികളുടെ താമസ രേഖയുമായി ബന്ധപ്പെട്ട കര്‍ശന നിയമങ്ങളാണ് വ്യവസ്ഥ ചെയ്യുന്നത്.

New Update
Kuwait Cabinet approves foreigners’ residence law

കുവൈത്ത്: വിദേശികളുടെ താമസസ്ഥലം സംബന്ധിച്ച കരട് നിയമത്തിന് കുവൈത്ത് മന്ത്രിസഭയുടെ അംഗീകാരം. വിദേശികളുടെ താമസസ്ഥലത്തെ വ്യാപാരം നിരോധിക്കുക, വിദേശികളെ നാടുകടത്തുന്നതിനും പുറത്താക്കുന്നതിനുമുള്ള നിയമങ്ങള്‍ സ്ഥാപിക്കുക, വിദേശികളുടെ താമസ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ പിഴ ചുമത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള കരട് നിയമത്തിനാണ് അംഗീകാരം.

Advertisment

36  ആര്‍ട്ടിക്കുകള്‍ ഉള്‍പ്പെടുത്തി കൊണ്ട് തയ്യാറാക്കിയ കരട് നിയമത്തില്‍ വിസ കച്ചവടം, മനുഷ്യക്കടത്ത്, തൊഴിലുടമക്ക് കീഴില്‍ അല്ലാതെ ജോലി ചെയ്യല്‍, വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുക എന്നിവ ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ക്ക് എതിരെ കര്‍ശനമായ ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. 

വിദേശികളെ നാടുകടത്തുന്നതിനുള്ള നിയമങ്ങളും , പിഴകളും ഉള്‍പ്പെടെയുള്ള പൊതു വ്യവസ്ഥകളും കരട് നിയമത്തില്‍ കൃത്യമായി നിര്‍വചിക്കുന്നുണ്ട്.

റിക്രൂട്‌മെന്റ് സൗകര്യം പ്രയോജനപ്പെടുത്തി കൊണ്ട് എന്‍ട്രി വിസ അല്ലെങ്കില്‍ താമസ രേഖ വില്‍ക്കുന്നത് പുതിയ നിയമ പ്രകാരം ഗുരുതരമായ കുറ്റകൃത്യമായിരിക്കും. തൊഴിലുടമയ്ക്ക് കീഴില്‍ അല്ലാതെ ജോലി ചെയ്യുന്നതും അല്ലെങ്കില്‍ തൊഴിലാളിയെ റിക്രൂട്ട് ചെയ്ത തസ്തികക്ക് വിരുദ്ധമായി മറ്റു സ്ഥാപനങ്ങളിലേക്ക് ജോലി ചെയ്യുവാന്‍ പ്രേരിപ്പിക്കുന്നതും പുതിയ കരട് നിയമത്തില്‍ നിരോധിച്ചു. 

ഇത്തരം സാഹചര്യങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് പ്രത്യേക അനുമതി ആവശ്യമാണ്. തൊഴിലാളിയുടെ പ്രതിമാസ വേതനം കൃത്യമായി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നതും കുറ്റകൃത്യമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ മറ്റു സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് പുതിയ കരട് നിയമത്തില്‍ കര്‍ശനമായി വിലക്കുന്നു.

താമസ രേഖ കാലാവധി കഴിഞ്ഞവര്‍ക്ക് തൊഴില്‍ നല്‍കുന്നതും  താമസത്തിനുള്ള സൗകര്യങ്ങള്‍ നല്‍കുന്നതും  കുറ്റകൃത്യമായി കണക്കാക്കും. 

Advertisment