കൈവശമുള്ള പഴയ കറന്‍സികള്‍ മാറ്റി പുതിയ കറന്‍സികള്‍ കരസ്ഥമാക്കണം; പൗരന്മാര്‍ക്ക് നിര്‍ദേശവുമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്

കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് അടിച്ചിറക്കിയ അഞ്ചാം എഡിഷന്‍ ഇനത്തില്‍പെട്ട പഴയ കറന്‍സികള്‍ തിരിച്ചുനല്‍കി ആറാമത് എഡിഷനായ പുതിയ കറന്‍സികള്‍ കരസ്ഥമാക്കാനാണ് നിര്‍ദേശം. ഉത്തരവിറങ്ങി ഒമ്പത് മാസംവരെ കറന്‍സികള്‍ മാറ്റാന്‍ അവസരമുണ്ട് . 

New Update
kuwait central bank

കുവൈത്ത്: രാജ്യത്ത് സാമ്പത്തിക വിനിമയത്തിന് ഉപയോഗിക്കുന്ന പഴയ കറന്‍സികള്‍ മാറ്റി പുതിയ കറന്‍സികള്‍ കരസ്ഥമാക്കണമെന്ന് സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യ നിവാസികളോട് കുവൈത്ത് സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശം.

Advertisment

കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് അടിച്ചിറക്കിയ അഞ്ചാം എഡിഷന്‍ ഇനത്തില്‍പെട്ട പഴയ കറന്‍സികള്‍ തിരിച്ചുനല്‍കി ആറാമത് എഡിഷനായ പുതിയ കറന്‍സികള്‍ കരസ്ഥമാക്കാനാണ് നിര്‍ദേശം. ഉത്തരവിറങ്ങി ഒമ്പത് മാസംവരെ കറന്‍സികള്‍ മാറ്റാന്‍ അവസരമുണ്ട് . 

2025 ഏപ്രില്‍ 18-ന് ഈ അവസരം തീരുമെന്നും അതിന് ശേഷം പഴയ കറന്‍സികളുമായെത്തുന്നവര്‍ക്ക് പുതുക്കി നല്‍കില്ലെന്നും സെന്‍ട്രല്‍ ബാങ്ക് അതിന്റെ ഔദ്യോഗിക എക്‌സ് ഫ്‌ലാറ്റുഫോമിലൂടെ അറിയിച്ചു.  

പഴയ കറന്‍സികള്‍ കൈവശമുള്ളവര്‍ മതിയായ തിരിച്ചറിയല്‍ രേഖകളുമായി ബാങ്കിന്റെ ആസ്ഥാനത്തെത്തി ഈ നടപടി പൂര്‍ത്തീകരിക്കാമെന്നും അധികൃതര്‍ പറഞ്ഞു .

Advertisment