Advertisment

കുവൈറ്റില്‍ ആള്‍മാറാട്ടം നടത്തി സര്‍ക്കാരില്‍ നിന്ന് ശമ്പളം കൈപ്പറ്റി: രണ്ടു പേര്‍ക്ക് കഠിന തടവും വന്‍തുക പിഴയും വിധിച്ചു

New Update
1158794-court.webp

കുവൈറ്റ്: കുവൈറ്റില്‍ ആള്‍മാറാട്ടം നടത്തി സര്‍ക്കാരില്‍ നിന്ന് ശമ്പളം കൈപ്പറ്റിയ സര്‍ക്കാര്‍ ഏജന്‍സി തലവനായ സ്വദേശി പൗരനും ഇറാനിന്‍ പൗരനും കഠിന തടവിനും ഒരു ലക്ഷത്തി പതിമൂന്നായിരം ദിനാര്‍ പിഴയും ക്രിമിനല്‍ കോടതി വിധിച്ചു .

കുവൈത്തിലെ സര്‍ക്കാര്‍ ഏജന്‍സിയില്‍ തലവനാണ് സ്വദേശി പൗരന്‍. പകരക്കാരനായി ഇറാനിയന്‍ സ്വദേശിയാണ് സ്വദേശിയുടെ ഫയല്‍ നമ്പറും പാസ്സ്വേര്‍ഡും നല്‍കി കൊണ്ട് ജോലിയില്‍ ഹാജരായിരുന്നത്.

ഇവര്‍ ചെയ്ത കുറ്റം തെളിയിച്ചതിനാലാണ് ശിക്ഷ. 37000 ദിനാറോളം  ശമ്പളമായി കൈപ്പറ്റിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Advertisment