Advertisment

മദ്യാസക്തിയിൽ വാഹനമോടിച്ച് അപകടം; കുവൈത്തി യുവതിക്ക് ദാരുണാന്ത്യം, ശിക്ഷ വിധിച്ച് കോടതി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
court2

കുവൈത്ത്: കുവൈത്തിൽ മദ്യവും മയക്കുമരുന്നുംഉപയോ​ഗിച്ച ശേഷം വാഹനമോടിച്ച്  യുവതിയുടെ മരണത്തിന് കാരണമായ അപകടം ഉണ്ടാക്കിയ പ്രതിക്ക്  അഞ്ച് വർഷം തടവിന് ശിക്ഷിച്ച് ക്രിമിനൽ കോടതി. അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.

സെവൻത് റിംഗ് റോഡിൽ അശ്രദ്ധമായി വാഹനം ഓടിച്ചാണ് പ്രതി അപകടം ഉണ്ടാക്കിയത്. റേസ് ട്രാക്കിൻ്റെ വലതുവശത്തുള്ള പെട്രോൾ പമ്പിന് ശേഷം സെവൻത് റിംഗ് റോഡിലാണ് കൂട്ടിയിടി ഉണ്ടായത്.

അപകടത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടെങ്കിലും പിന്നീട് അറസ്റ്റിലാവുകയായിരുന്നു. 

Advertisment