/sathyam/media/media_files/wYOPYnqhprDPsLo2FEaU.jpg)
കുവൈത്ത്: കുവൈറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ ഈജിപ്ഷ്യന്‍ മത വിദ്യാഭ്യാസ അധ്യാപകനെ പത്ത് വര്‍ഷം കഠിന തടവിന് ശിക്ഷിച്ച് കാസേഷന്‍ കോടതി. ശിക്ഷ കാലാവധിക്ക് ശേഷം പ്രതിയെ രാജ്യത്ത് നിന്ന് നാടുകടത്താനും ഉത്തരവില്‍ പറയുന്നു.
ഖൈത്താന്‍ മേഖലയില്‍ കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ അധ്യാപകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. ആദ്യം ക്രിമിനല്‍ കോടതി അധ്യാപകന് വധശിക്ഷ വിധിച്ചിരുന്നു.
അപ്പീല്‍ കോടതി ഈ വിധി റദ്ദാക്കിയാണ് 10 വര്‍ഷത്തെ കഠിന തടവ് വിധിച്ചിട്ടുള്ളത്. കുട്ടികളെ ബലാത്സംഗം ചെയ്തത് ഉള്‍പ്പെടെ ഒന്നിലധികം കേസുകളില്‍ അധ്യാപകന്‍ മുന്‍പും വിവിധ ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ട് എന്നും മുമ്പ് കേസുകളില്‍ ശിക്ഷ വിധിക്കുകയും കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തയാളാണെന്നും പ്രോസിക്യൂഷന്‍ കണ്ടെത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us