/sathyam/media/media_files/bqfYfFYal3un9qvja27f.jpg)
കുവൈറ്റ്: സ്വന്തം മകനാണെങ്കിലും അനുവാദമില്ലാതെ അവന്റെ സ്വകാര്യ മുറിയില്‍ കടന്ന് പരിശോധന നടത്താന്‍ പിതാവിന് അനുമതിയില്ലെന്ന് കോടതി. കഴിഞ്ഞ ദിവസം ജസ്റ്റിസ് അബ്ദുല്ല അല്‍ ജാസിമിന്റെ അധ്യക്ഷതയില്‍ കൂടിയ സുപ്രീം കോടതിയാണ് മയക്കുമരുന്ന് കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രമാദമായ വിധിപ്രസ്താവം നടത്തിയത്. ഏതാനും മാസം മുമ്പ് സ്വദേശി വീട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മയക്കുമരുന്ന് വാങ്ങാനായി പിതാവിനോട് പണം ആവശ്യപ്പെട്ട് അസാധാരണ സാഹചര്യത്തില്‍ കാണപ്പെട്ട മകന്‍ വഴക്കിടുകയായിരുന്നു. പണം നല്കാന്‍ വിസമ്മതിച്ച പിതാവ് മകന്റെ വസ്ത്രങ്ങളിലും തുടര്‍ന്ന് അവന്റെ സ്വകാര്യ മുറിയിലും മയക്കുമരുന്ന് കണ്ടെത്താനായി പരിശോധന നടത്തി. കേസുകൊടുക്കുമ്പോള്‍ തെളിവിന്റെ പിന്ബലത്തിനു വേണ്ടിയായിരുന്നു പിതാവ് മുറിയില്‍ കയറി പരിശോധന നടത്തിയത്.
തുടര്‍ന്ന് പോലീസില്‍ പിതാവ് പരാതി നല്‍കി. സ്ഥലത്തെത്തിയ പോലീസ് മകനെ കസ്റ്റഡിയിലെടുത്തു. ഏറെ മല്പിടിത്തത്തിന് ശേഷമാണ് പൊലീസിന് യുവാവിനെ കീഴ്‌പെടുത്താനായത്. ഇതിനിടെ തന്ത്രശാലിയായ പ്രതി സ്വയം പരിക്കേല്‍പ്പിക്കുകയും പോലീസിനും പിതാവിനുമെതിരെ അത് ആയുധമാക്കാനും ശ്രമം നടത്തി.
അതിനിടെ ഏറ്റവും അവസാനം കേസ് കുവൈത്തിലെ പരമോന്നത കോടതിയുടെ പരിഗണനയിലെത്തിയപ്പോള്‍ ആരോപിതനായ മകനെ കുറ്റമുക്തനാക്കികൊണ്ട് കോടതി വിധി പ്രസ്താവം നടത്തി.
പ്രതി മയക്കുമരുന്ന് ഉപയോഗിച്ചെന്ന് തെളിവ് സഹിതം സ്ഥാപിക്കാന്‍ വാദി വിഭാഗത്തിന് കഴിയാത്തതും പിതാവ് അനുമതിയില്ലാതെ മകന്റെ മുറിയില്‍ പരിശോധന നടത്തിയതുമാണ് കേസില്‍ തിരിച്ചടിയായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us